ഈ സീസണിൽ അത്‌ലറ്റിക്കോ വിടും: ഗ്രീസ്മാൻ
ഈ സീസണിൽ അത്‌ലറ്റിക്കോ വിടും: ഗ്രീസ്മാൻ
Wednesday, May 15, 2019 11:44 PM IST
മാ​ഡ്രി​ഡ്: ഈ ​സീ​സ​ണ്‍ അ​വ​സാ​ന​ത്തോ​ടെ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് വി​ടു​മെ​ന്ന് ഫ്ര​ഞ്ച് താ​രം ആ​ന്‍ത്വാ​ന്‍ ഗ്രീ​സ്മാ​ന്‍. ക്ല​ബ് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. ഇ​രു​പ​ത്തി​യെ​ട്ടു​കാ​ര​നാ​യ ഗ്രീ​സ്മാ​നു​മാ​യി 2023 വ​രെ​യാ​ണ് ക്ല​ബ്ബി​നു ക​രാ​ര്‍. എ​ന്നാ​ല്‍ താ​ര​ത്തെ ല​ക്ഷ്യ​മി​ട്ട് അ​ത്‌​ല​റ്റി​ക്കോ​യു​ടെ ലാ ​ലി​ഗ എ​തി​രാ​ളി​ക​ളാ​യ ബാ​ഴ്‌​സ​ലോ​ണ നേ​ര​ത്തെ ത​ന്നെ രം​ഗ​ത്തു​ണ്ട്. ക്ല​ബ് വി​ടു​മെ​ന്ന് ഗ്രീ​സ്മാ​ന്‍ ക്ല​ബ്ബി​നോ​ട് അ​റി​യി​ച്ച​താ​യും ട്വി​റ്റ​റി​ലൂ​ടെ ക്ല​ബ് അ​റി​യി​ച്ചു.

അ​ത്‌​ല​റ്റി​ക്കോ​യ്ക്കാ​യി 252 മ​ത്സ​ര​ങ്ങ​ളി​ല്‍ ഗ്രീ​സ്മാ​ന്‍ 133 ഗോ​ള്‍ നേ​ടി. പ​രിക്ക് അ​ധി​കം പി​ടി​കൂ​ടാ​ത്ത​തു​കൊ​ണ്ടു ക്ല​ബ്ബി​ന്‍റെ മി​ക്ക മ​ത്സ​ര​ങ്ങ​ളി​ലും ഗ്രീ​സ്മാ​ന്‍ ഇ​റ​ങ്ങി​യി​ട്ടു​മു​ണ്ട്. 2016ല്‍ ​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍സ് ലീ​ഗ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യ ടീ​മി​ലും ഗ്രീ​സ്മാ​നു​ണ്ടാ​യി​രു​ന്നു. 2016ല്‍ ​ബാ​ല​ന്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര​ത്തി​ല്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​ര​നാ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം റ​ഷ്യ ലോ​ക​ക​പ്പി​ല്‍ ഫ്രാ​ന്‍സി​ന്‍റെ കി​രീ​ട നേ​ട്ട​ത്തി​ല്‍ ഫ്ര​ഞ്ച് താ​രം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.