സ്റ്റര്‍ലിം​ഗി​നു സെ​ഞ്ചു​റി
സ്റ്റര്‍ലിം​ഗി​നു സെ​ഞ്ചു​റി
Wednesday, May 15, 2019 11:44 PM IST
ഡ​ബ്ലി​ന്‍: പോ​ള്‍ സ്റ്റ​ര്‍ലിം​ഗി​ന്‍റെ എ​ട്ടാ​മ​ത് ഏ​ക​ദി​ന സെ​ഞ്ചു​റി​യു​ടെ മി​ക​വി​ല്‍ ത്രി​രാ​ഷ്‌ട്ര ക്രി​ക്ക​റ്റ് പ​ര​മ്പ​ര​യി​ല്‍ അ​യ​ര്‍ല​ന്‍ഡി​നു ബം​ഗ്ലാ​ദേ​ശി​നെ​തി​രേ മി​ക​ച്ച സ്‌​കോ​ര്‍. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത അ​യ​ര്‍ല​ന്‍ഡ് 50 ഓ​വ​റി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 292 റ​ണ്‍സ് എ​ടു​ത്തു. പോ​ള്‍ സ്റ്റര്‍ലിം​ഗ് (141 പ​ന്തി​ല്‍ 130), വി​ല്യം പോ​ട്ട​ര്‍ഫീ​ല്‍ഡ് (106 പ​ന്തി​ല്‍ 94) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് അ​യ​ര്‍ല​ന്‍ഡി​നെ മി​ക​ച്ച സ്‌​കോ​റി​ലെ​ത്തി​ച്ച​ത്. ര​ണ്ടു വി​ക്ക​റ്റി​ന് 59 റ​ണ്‍സി​ല്‍നി​ന്ന അ​യ​ര്‍ല​ന്‍ഡി​നെ ഇ​രു​വ​രുടെയും 174 റ​ണ്‍സി​ന്‍റെ കൂ​ട്ടു​കെ​ട്ടാ​ണ് മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്. സ്റ്റി​ര്‍ലിം​ഗ് എ​ട്ട് ഫോ​റും നാ​ലു സി​ക്‌​സും നേ​ടി. പോ​ട്ട​ര്‍ഫീ​ല്‍ഡ് ഏ​ഴും ഫോ​റും ര​ണ്ടു സി​ക്‌​സും പാ​യി​ച്ചു.


ബം​ഗ്ലാ​ദേ​ശ് ബൗ​ള​ര്‍മാ​ര്‍ മി​ക​ച്ച ബൗ​ളിം​ഗ് പു​റ​ത്തെ​ടു​ത്ത് അ​യ​ര്‍ല​ന്‍ഡി​ന്‍റെ റ​ണ്ണൊ​ഴു​ക്ക് ത​ട​ഞ്ഞു.

അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ബു ജ​യേ​ദാ​ണ് അ​യ​ര്‍ല​ന്‍ഡി​നെ വ​ന്‍ സ്‌​കോ​ര്‍ നേ​ടു​ന്ന​തി​ല്‍നി​ന്ന് ത​ട​ഞ്ഞ​ത്. മു​ഹ​മ്മ​ദ് സ​യ്ഫു​ദി​ന്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.