ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഹൈടെക് വിദ്യകളുമായി ബിസിസിഐ
ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ഹൈടെക് വിദ്യകളുമായി ബിസിസിഐ
Wednesday, May 15, 2019 11:44 PM IST
ന്യൂ​ഡ​ല്‍ഹി: ലോ​ക​ക​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ ടീ​മം​ഗ​ങ്ങ​ള്‍ക്ക് ആ​ര്‍ട്ടി​ഫി​ഷ​ന്‍ ഇ​ന്‍റ​ലി​ജ​ന്‍സ് അ​ധി​ഷ്ഠി​ത ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശോ​ധ​ന സം​വി​ധാ​ന​ത്തി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ ബി​സി​സി​ഐ.

അ​ത്‌​ല​റ്റ് മാ​നേ​ജ്‌​മെ​ന്‍റ് സി​സ്റ്റം സോ​ഫ്റ്റ് വേ​റും ശ​രീ​ര​ത്തി​ല്‍ ഘ​ടി​പ്പി​ക്കാ​വു​ന്ന ജി​പി​എ​സ് ഉ​പ​ക​ര​ണ​വു​മാ​ണ് ബി​സി​സി​ഐ ക​ളി​ക്കാ​ര്‍ക്കാ​യി കൊ​ണ്ടു​വ​രു​ന്ന​ത്. നി​ല​വി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഈ ​സം​വി​ധാ​ന​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​കും എ​ല്ലാ​ക​ളി​ക്കാ​ര്‍ക്കു​മാ​യി വാ​ങ്ങു​ക. ക​ളി​ക്കാ​ര്‍ എ​ത്ര സ​മ​യം ഉ​റ​ങ്ങു​ന്നു, എ​ത്ര സ​മ​യം വ്യ​യാ​മം ചെ​യ്യു​ന്നു, എ​ത്ര സ​മ​യം ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്നു, ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന സ്ഥ​ല​ത്തെ താ​പ​നി​ല, ജ​ലാം​ശം തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍.


ക​ളി​ക്കാ​രു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ക്കെ പു​തി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ ബി​സി​സി​ഐക്കു ല​ഭ്യ​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ലോ​ക​ക​പ്പി​നു​ള്ള താ​ര​ങ്ങ​ള്‍ക്ക് വേ​ണ്ട​ത്ര വി​ശ്ര​മം ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​ങ്ങ​ള്‍ ടീം ​അം​ഗ​ങ്ങ​ള്‍ത​ന്നെ ഉ​ന്ന​യി​ച്ച​താ​യി റി​പ്പോ​ര്‍ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ആ​വ​ശ്യ​മാ​യ വി​ശ്ര​മം ല​ഭി​ക്കാ​നാ​യി ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ് ലി​യു​ള്‍പ്പെ​ടെ​യു​ള്ള പ്ര​ധാ​ന താ​ര​ങ്ങ​ള്‍ അ​ടു​ത്തി​ടെ പ​ല മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നു മ​നഃ​പൂ​ര്‍വം മാ​റി​നി​ന്ന​താ​യും വാ​ര്‍ത്ത​ക​ളു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.