ജിം ​വി​ട്ട് ഗെയ്‌ൽ യോ​ഗ പ​രി​ശീ​ല​ന​ത്തി​ല്‍
ജിം ​വി​ട്ട് ഗെയ്‌ൽ  യോ​ഗ പ​രി​ശീ​ല​ന​ത്തി​ല്‍
Wednesday, May 15, 2019 11:44 PM IST
ന്യൂ​ഡ​ല്‍ഹി: ത​ന്‍റെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഏ​ക​ദി​ന ലോ​ക​ക​പ്പ് ഫൈ​ന​ലി​നൊ​രു​ങ്ങു​ന്ന ക്രി​സ് ഗെ​യ്‌ൽ ജിം​നേ​ഷ്യം വി​ട്ട് യോ​ഗാ പ​രി​ശീ​ല​ന​ത്തി​ല്‍. ര​ണ്ടു മാ​സ​മാ​യി ഗെ​യ്‌ൽ ജി​മ്മി​ല്‍ ചെ​ല​വ​ഴി​ക്കാ​റി​ല്ല. പ​ക​രം 39-ാം വ​യ​സി​ലും ഫി​റ്റ്‌​ന​സ് സൂ​ക്ഷി​ക്കു​ന്ന​തി​ന് യോ​ഗ ചെ​യ്യു​ക​യാ​ണ്.

ഫീ​ല്‍ഡി​ല്‍ കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന താ​ര​ത്തിന് യോ​ഗ​യും മ​സാ​ജിം​ഗു​മാ​ണ് ക​രു​ത്ത് ന​ല്‍കു​ന്ന​ത്. ഇ​തി​ലൂ​ടെ വി​ന്‍ഡീ​സ് താ​ര​ത്തി​ന് മ​ത്സ​ര​ങ്ങ​ള്‍ക്കി​ട​യി​ല്‍ കൂ​ടു​ത​ല്‍ വി​ശ്ര​മം ലഭിക്കുന്നുണ്ട്.

യോ​ഗാ ഗെ​യ്‌​ലി​നു വ​ലി​യ ഗു​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നാ​ണ് അ​ടു​ത്ത​കാ​ല​ത്തെ പ്ര​ക​ട​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​ത്. ഐ​പി​എ​ലി​ല്‍ 40.83 ശ​രാ​ശ​രി​യി​ല്‍ 490 റ​ണ്‍സ് നേ​ടി​യ ഈ ​ഫോം ലോ​ക​ക​പ്പി​ലും തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


ഓ​രോ മ​ത്സ​ര​ത്തി​നു മു​മ്പും ഫ്ര​ഷ് ആ​യി​രി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് താ​ന്‍ ഇ​പ്പോ​ള്‍ ജിം ​വി​ട്ട​ത്. മ​സാ​ജിം​ഗി​ലൂ​ടെ​യും യോ​ഗ​യി​ലൂ​ടെ​യും ത​നി​ക്ക് ആ​ശ്വാ​സ​വും വി​ശ്ര​മ​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഗെ​യ്‌ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രേ ഗെ​യ്‌ൽ ത​ക​ര്‍പ്പ​ന്‍ ഫോ​മി​ലാ​യി​രുന്നു. 106 ശ​രാ​ശ​രി​യി​ല്‍ 424 റ​ണ്‍സാ​ണു നേ​ടി​യ​ത്. പ​ര​മ്പ​ര​യി​ല്‍ ര​ണ്ടു സെ​ഞ്ചു​റി​യും നാ​ല് അർധ സെ​ഞ്ചു​റി​യു​മു​ണ്ടാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.