കോ​ഹ്‌ലി ​ന​ല്‍കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണ് മി​ക​വി​നു കാ​ര​ണ​മെ​ന്ന് കു​ല്‍ദീ​പ് യാ​ദ​വ്
Friday, May 17, 2019 12:47 AM IST
കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​ആ​ക്ര​മി​ക്കാ​ന്‍ ന​ല്‍കു​ന്ന സ്വാ​ത​ന്ത്ര്യ​മാ​ണ് ത​ന്‍റെ വി​ജ​യ​ത്തി​നു കാ​ര​ണ​മെ​ന്ന് റി​സ്റ്റ് സ്പി​ന്ന​ര്‍ കു​ല്‍ദീ​പ് യാ​ദ​വ്. ലോ​ക​ക​പ്പ് പോ​ലു​ള്ള വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ മി​ക​വ് പു​റ​ത്തെ​ടു​ക്ക​ണ​മെ​ങ്കി​ല്‍ ത​ങ്ങ​ളെ പി​ന്താ​ങ്ങു​ന്നതും ക​ഴി​വി​നെ വി​ശ്വ​സി​ക്കു​ന്ന​തു​മാ​യ ക്യാ​പ്റ്റ​ന്‍ ഉ​ണ്ടാ​ക​ണം. ഈ ​സ്വാ​ത​ന്ത്ര്യം കോ​ഹ്‌ലി ​ന​ല്കു​ന്നു​ണ്ടെ​ന്ന് കു​ല്‍ദീ​പ് പ​റ​ഞ്ഞു.

ഐ​പി​എ​ല്‍ ട്വ​ന്‍റി 20യി​ല്‍ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡ്‌​ഴ്‌​സി​നൊ​പ്പം മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​മെ​ന്നു ക​രു​തി​യ ഇ​ന്ത്യ​ന്‍ താ​ര​ത്തി​ന് ടൂ​ര്‍ണ​മെ​ന്‍റ് നി​രാ​ശ ന​ല്കു​ന്ന​താ​യി​രു​ന്നു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലു വി​ക്ക​റ്റ് മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ഫോം ​ഇ​ല്ലാ​യ്മ​യെ​ത്തു​ട​ര്‍ന്ന് ടീ​മി​ല്‍നി​ന്നു ത​ഴ​യ​പ്പെ​ടു​ക​യും ചെ​യ്തു. ഐ​പി​എ​ലി​ലെ പ്ര​ക​ട​നം ലോ​ക​ക​പ്പി​ല്‍ ത​ന്‍റെ പ്ര​ക​ട​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.