പി​എ​സ്ജി വി​ടു​മെ​ന്ന സൂ​ച​ന ന​ല്‍കി എം​ബാ​പ്പെ
പി​എ​സ്ജി വി​ടു​മെ​ന്ന സൂ​ച​ന ന​ല്‍കി എം​ബാ​പ്പെ
Tuesday, May 21, 2019 12:12 AM IST
പാരീസ്: ഈ ​സീ​സ​ണി​ല്‍ പാ​രീ സാ​ന്‍ ഷെ​ര്‍മ​യി​ന്‍ വി​ടു​മെ​ന്ന സൂ​ച​ന ന​ല്‍കി ഫ്ര​ഞ്ച് ഫു​ട്‌​ബോ​ള്‍ താ​രം കൈ​ലി​യ​ന്‍ എം​ബാ​പ്പെ. ഈ ​വ​ര്‍ഷ​ത്തെ മി​ക​ച്ച ഫ്ര​ഞ്ച് കളി​ക്കാ​ര​നും യു​വ​ക​ളി​ക്കാ​ര​നു​മു​ള്ള അ​വാ​ര്‍ഡ് സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് എം​ബാ​പ്പെ ക്ല​ബ് വി​ടു​ന്ന സൂ​ച​ന​ക​ള്‍ ന​ല്‍കി​യ​ത്.

ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ഉ​ത്ത​രവ​ാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​ണെ​ന്നും അ​ത് പി​എ​സ്ജി​യി​ലാ​ണെ​ങ്കി​ലും മ​റ്റെ​വി​ടെ​യാ​ണെ​ങ്കി​ലും അ​തി​നു ത​യാ​റാ​ണെ​ന്നും ഫ്ര​ഞ്ച് യു​വ​താ​രം പ​റ​ഞ്ഞു. ഈ ​ലീ​ഗ് വ​ണ്‍ സീ​സ​ണി​ല്‍ 32 ഗോ​ളു​മാ​യി ടോ​പ് സ്‌​കോ​റാ​യി​രു​ന്നു.

എം​ബാ​പ്പ​യെ സ്വ​ന്ത​മാ​ക്കാ​നാ​യി സ്പാ​നി​ഷ് ക്ല​ബ് റ​യ​ല്‍ മാ​ഡ്രി​ഡ് ശ്ര​മം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണ്‍ തീ​ര്‍ത്തും മോ​ശ​മാ​യ റ​യ​ല്‍ എം​ബാ​പ്പെ​യെ​ക്കൂ​ടാ​തെ ലൂ​ക്ക ജോ​വി​ച്ചി​നെ​യും എ​ഡ​ന്‍ ഹ​സാ​ര്‍ഡി​നെ​യും ക്ല​ബ്ബി​ലെ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​വ​രു​മാ​യു​ള്ള ക​രാ​ര്‍ ഉ​ട​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പി​എ​സ്ജി​യി​ല്‍ എം​ബാ​പ്പെ​യു​ടെ സ​ഹ​താ​രം നെ​യ്മ​റെ​യും റ​യ​ല്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. നെ​യ്മ​റെ​യും എം​ബാ​പ്പെ​യെ​യും റ​യ​ലി​നു സ്വ​ന്ത​മാ​ക്ക​ണ​മെ​ങ്കി​ല്‍ കോ​ടി​ക​ളു​ടെ ഇ​ട​പ​ടു ന​ട​ത്തേ​ണ്ടി​വ​രും. നെ​യ്മ​ര്‍ പി​എ​സ്ജി വി​ടാ​നു​ള്ള സാ​ധ്യ​ത​ക​ളു​ണ്ട്. ടീം ​അം​ഗ​ങ്ങ​ളു​മാ​യി ബ്ര​സീ​ലി​യ​ന്‍ താ​ര​ത്തി​നു പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.