ഫി​ഫ സം​പ്രേ​ഷ​ണാ​വ​കാ​ശം സോ​ണി​ക്ക്
ഫി​ഫ സം​പ്രേ​ഷ​ണാ​വ​കാ​ശം സോ​ണി​ക്ക്
Wednesday, May 22, 2019 12:16 AM IST
കൊ​​​ച്ചി: ഫി​​​ഫ വ​​​നി​​​താ ലോ​​​ക​​​ക​​​പ്പ് (ഫ്രാ​​​ൻ​​​സ്), ഫി​​​ഫ അ​​​ണ്ട​​​ർ-20 ലോ​​​ക​​​ക​​​പ്പ് (പോ​​​ള​​​ണ്ട്), ഫി​​​ഫ അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ് (ബ്ര​​​സീ​​​ൽ), ഫി​​​ഫ ബീ​​​ച്ച് സോ​​​ക്ക​​​ർ ലോ​​​ക​​​ക​​​പ്പ് (പ​​​രാ​​​ഗ്വെ) എ​​​ന്നി​​​വ​​​യു​​​ടെ സം​​​പ്രേ​​​ഷ​​​ണാ​​​വ​​​കാ​​​ശം സോ​​​ണി പി​​​ക്ച്ചേ​​​ഴ്സ് നെ​​​റ്റ് വ​​ർ​​​ക്സ് ഇ​​​ന്ത്യ​​​ക്കു ല​​​ഭി​​​ച്ചു. അ​​​ണ്ട​​​ർ 20 ലോ​​​ക​​​ക​​​പ്പ് മേ​​​യ്-​​​ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ലും വ​​​നി​​​താ ലോ​​​ക​​​ക​​​പ്പ് ജൂ​​​ണ്‍-​​​ജൂ​​​ലൈ​​​യി​​​ലും അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പ് സെ​​​പ്റ്റം​​​ബ​​​ർ-​​​ഒ​​​ക്‌ടോ​​​ബ​​​റി​​​ലും ബീ​​​ച്ച് സോ​​​ക്ക​​​ർ ന​​​വം​​​ബ​​​റി​​​ലു​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ​​വ​​​ർ​​​ഷം റ​​​ഷ്യ​​​യി​​​ൽ ന​​​ട​​​ന്ന ഫി​​​ഫ ലോ​​​ക​​​ക​​​പ്പി​​​ന്‍റെ​​​യും 2017ൽ ​​​ഇ​​​ന്ത്യ​​​യി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ട്ട അ​​​ണ്ട​​​ർ-17 ലോ​​​ക​​​ക​​​പ്പി​​​ന്‍റെ​​​യും സം​​​പ്രേ​​​ഷ​​​ണാ​​​വ​​​കാ​​​ശം സോ​​​ണി​​​ക്കാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.