ഡോ​ണ്‍ ബോ​സ്‌​കോ ഫു​ട്‌​ബോ​ള്‍ അ​ക്കാ​ഡമി ചാ​മ്പ്യ​ന്മാ​ര്‍
Wednesday, May 22, 2019 12:16 AM IST
കൊ​​​ച്ചി: കേ​​​ര​​​ള ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച കേ​​​ര​​​ള പ്രീ​​​മി​​​യ​​​ര്‍ അ​​​ക്കാ​​​ഡ​​​മി ലീ​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ല്‍ അ​​​ണ്ട​​​ര്‍ 15 വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ വ​ടു​ത​ല ഡോ​​​ണ്‍ ബോ​​​സ്‌​​​കോ ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ദ​​​​മി ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യി.

ഓ​​​ള്‍ ഇ​​​ന്ത്യ ഫു​​​ട്‌​​​ബോ​​​ള്‍ ഫെ​​​ഡ​​​റേ​​​ഷ​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള 10 ടീ​​​മു​​​ക​​​ള്‍ മാ​​​റ്റു​​​ര​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ല്‍ സ്‌​​​കോ​​​ര്‍​ലൈ​​​ന്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ്, എ​​​ഫ്എ​​​ഫ് അ​​​ക്കാ​​​ഡ​​​മി, ഗു​​​രു​​​വാ​​​യൂ​​​ര്‍ സ്‌​​​പോ​​​ര്‍​ട്‌​​​സ് അ​​​ക്കാ​​​ഡ​​​മി, കൊ​​​ട​​​ക​​​ര ഫു​​​ട്‌​​​ബോ​​​ള്‍ അ​​​ക്കാ​​​ഡ​​​മി എ​​​ന്നി​​​വ​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് പൂ​​​ള്‍ എ​​യി​​​ല്‍ നി​​​ന്നു ഡോ​​​ണ്‍ ബോ​​​സ്‌​​​കോ ഫൈ​​​ന​​​ലി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്. ഫൈ​​​ന​​​ലി​​​ല്‍ പ​​​റ​​​വൂ​​​ര്‍ എ​​​ഫ്‌​​​സി​​​യെ 1-0ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യ​​​ി. അ​​​ണ്ട​​​ര്‍ 13 വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ എ​​​ഫ്എ​​​ഫ് അ​​​ക്കാ​​​ഡ​​​മി ഡോ​​​ണ്‍ ബോ​​​സ്‌​​​കോ അ​​​ക്കാ​​​ഡ​​​മി​​​യെ 2-0ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തിയാണ് ചാ​​​മ്പ്യ​​​ന്മാ​​​രാ​​​യത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.