സു​​ധി​​ർ​​മാ​​ൻ ക​​പ്പ്: ഇ​​ന്ത്യ പു​​റ​​ത്ത്
സു​​ധി​​ർ​​മാ​​ൻ ക​​പ്പ്: ഇ​​ന്ത്യ പു​​റ​​ത്ത്
Thursday, May 23, 2019 12:11 AM IST
നാ​​നി​​ങ് (ചൈ​​ന): സു​​ധി​​ർ​​മാ​​ൻ ക​​പ്പ് ബാ​​ഡ്മി​​ന്‍റ​​ണി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ​​ത​​ന്നെ ഇ​​ന്ത്യ പു​​റ​​ത്ത്. ഗ്രൂ​​പ്പ് വ​​ണ്‍ ഡി​​യി​​ലെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ൽ ചൈ​​ന​​യോ​​ടും പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ പു​​റ​​ത്താ​​യ​​ത്. ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ മ​​ലേ​​ഷ്യ​​യോ​​ട് 3-2ന് ​​ഇ​​ന്ത്യ തോ​​റ്റി​​രു​​ന്നു.


ഗ്രൂ​​പ്പി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ടീ​​മു​​ക​​ളാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ക്കു​​ക. ഇ​​തോ​​ടെ ചൈ​​ന​​യും മ​​ലേ​​ഷ്യ​​യും ക്വാ​​ർ​​ട്ട​​റി​​ൽ പ്ര​​വേ​​ശി​​ച്ചു. ചൈ​​ന​​യ്ക്കെ​​തി​​രേ 5-0ന് ​​ഏ​​ക​​പ​​ക്ഷീ​​യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യാ​​ണ് ഇ​​ന്ത്യ ത​​ല​​താ​​ഴ്ത്തി മ​​ട​​ങ്ങി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.