സീ​നി​യ​ർ അ​ത്‌​ല​റ്റി​ക്സ് കാ​ലി​ക്ക​ട്ട് വാ​ഴ്സി​റ്റി​യി​ൽ
Thursday, June 13, 2019 12:26 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ് 15, 16 തീ​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​മ്പ​​​സി​​​ലെ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്കി​​​ൽ ന​​​ട​​​ക്കും. 15നു ​​​രാ​​​വി​​​ലെ എ​​​ട്ടി​​​നു ചാ​​മ്പ്യ​​ൻ​​ഷി​​പ്പ് ആ​​രം​​ഭി​​ക്കും. ദേ​​​ശീ​​​യ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ താ​​​ര​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ 456 പേ​​​ർ മ​​ത്സ​​ര​​ങ്ങ​​ളി​​​ൽ മ​​​ത്സ​​​രി​​​ക്കും.

46 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യാ​​​ണ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പ്. മീ​​​റ്റ് നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി 70 ഒ​​​ഫീ​​​ഷ്യ​​​ൽ​​​സും എ​​​ൻ​​​എ​​​സ്എ​​​സ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​രു​​​മു​​​ണ്ടാ​​​കും. മി​​​ക​​​ച്ച പ​​​ത്ത് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ ആ​​​ദ​​​രി​​​ക്കും. 15നു ​​​ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം നാ​​​ലി​​​നു പി. ​​​അ​​​ബ്ദു​​​ൽ​​​ഹ​​​മീ​​​ദ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 16നു ​​​വൈ​​​കു​​ന്നേ​​രം സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​കെ. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജി​​​ല്ലാ സ്പോ​​​ർ​​​ട്സ് കൗ​​​ണ്‍​സി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​കു​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് ജി​​​ല്ലാ അ​​​ത്‌​​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വി.​​​പി. സ​​​ക്കീ​​​ർ ഹു​​​സൈ​​​ൻ, അ​​​ത്‌​​​ല​​​റ്റി​​​ക് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കെ.​​​കെ. ര​​​വീ​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.