ഓ​വ​റോ​ളും വനിതാ കി​രീ​ടവും കോ​ട്ട​യ​ത്തി​ന്
ഓ​വ​റോ​ളും വനിതാ കി​രീ​ടവും കോ​ട്ട​യ​ത്തി​ന്
Monday, June 17, 2019 12:50 AM IST
തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കാ​​​മ്പ​​​സി​​​ലെ സി​​​ന്ത​​​റ്റി​​​ക് ട്രാ​​​ക്ക് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന 63-ാമ​​​ത് ഡോ.​​​ ടോ​​​ണി ഡാ​​​നി​​​യ​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ സം​​​സ്ഥാ​​​ന സീ​​​നി​​​യ​​​ർ അ​​​ത്‌​​​ല​​​റ്റി​​​ക്സ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ 189 പോ​​​യി​​​ന്‍റോ​​​ടെ കോ​​​ട്ട​​​യം ഓ​​​വ​​​റോ​​​ൾ ചാ​​മ്പ്യ​​ന്മാ​​രാ​​​യി. 170 പോ​​​യി​​​ന്‍റ് നേ​​​ടി​​​യ എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ് ര​​​ണ്ടാ​​​മ​​​ത്. 158.5 പോ​​​യി​​ന്‍റ് നേ​​​ടി​​​യ പാ​​​ല​​​ക്കാ​​​ട് മൂ​​​ന്നാം സ്ഥാ​​​ന​​​ത്തു​​​മെ​​​ത്തി.

വ​​​നി​​​താ​​​വി​​​ഭാ​​​ഗ​​​ത്തി​​ൽ 139 പോ​​​യി​​​ന്‍റ് നേ​​​ട്ട​​​ത്തോ​​​ടെ കോ​​​ട്ട​​​യം ജേ​​താ​​ക്ക​​ളാ​​യി. ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ 72 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്ത് എ​​​റ​​​ണാ​​​കു​​​ള​​​മാ​​​ണ്. പു​​​രു​​​ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 110.5 പോ​​​യി​​​ന്‍റ് നേ​​​ടി പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യാ​​​ണ് ഒ​​​ന്നാ​​​മ​​​ത്. 96 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​റ​​​ണാ​​​കു​​​ളം ര​​ണ്ടാം​​സ്ഥാ​​ന​​ം നേ​​ടി‌. ചാ​​മ്പ്യ​​ൻ​​ഷി​​പ്പി​​​ൽ ആ​​​കെ നാ​​​ല് റി​​​ക്കാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് പി​​​റ​​​ന്ന​​​ത്. ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ മൂ​​​ന്നും ഇ​​​ന്ന​​​ലെ ഒ​​​ന്നും. ട്രി​​​പി​​​ൾ ജം​​​മ്പി​​​ൽ എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന്‍റെ എ​​​ൽ​​​ദോ​​​സ് പോ​​​ൾ 16.09 മീ​​​റ്റ​​​ർ ചാ​​​ടി​​​യാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് തി​​​രു​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.