സ​​ച്ചി​​നെ മ​​റി​​ക​​ട​​ന്ന് കോ​​ഹ്‌​ലി
സ​​ച്ചി​​നെ മ​​റി​​ക​​ട​​ന്ന് കോ​​ഹ്‌​ലി
Monday, June 17, 2019 12:50 AM IST
ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 11,000 റ​​ണ്‍​സ് എ​​ന്ന ച​​രി​​ത്ര നേ​​ട്ടം ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി ​സ്വ​​ന്ത​​മാ​​ക്കി. ഇ​​തി​​ഹാ​​സ താ​​രം സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​റി​​ന്‍റെ പേ​​രി​​ലു​​ള്ള റി​​ക്കാ​​ർ​​ഡാ​​ണ് കോ​​ഹ്‌​ലി ​മ​​റി​​ക​​ട​​ന്ന​​ത്. 276 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു സ​​ച്ചി​​ൻ 11,000 റ​​ണ്‍​സ് തി​​ക​​ച്ച​​ത്.

എ​​ന്നാ​​ൽ, 222-ാം ഇ​​ന്നിം​​ഗ്സി​​ൽ കോ​​ഹ്‌​ലി ​ഈ ​നേ​​ട്ട​​ത്തി​​ലെ​​ത്തി. ഇ​​ന്ന​​ലെ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ വ്യ​​ക്തി​​ഗ​​ത സ്കോ​​ർ 57ൽ ​​എ​​ത്തി​​യ​​പ്പോ​​ഴാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ ഏ​​ക​​ദി​​ന​​ത്തി​​ൽ 11,000 തി​​ക​​ച്ച​​ത്. ചി​​ര​​വൈ​​രി​​ക​​ളാ​​യ പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് ഈ ​​നേ​​ട്ട​​മെ​​ന്ന​​ത് കോ​​ഹ്‌​ലി​​യു​​ടെ നാ​​ഴി​​ക​​ക്ക​​ല്ലി​​നു തി​​ള​​ക്കം വ​​ർ​​ധി​​പ്പി​​ക്കു​​ന്നു.


വേ​​ഗ​​ത്തി​​ൽ 8000 (175 ഇ​​ന്നിം​​ഗ്സ്), 9000 (194 ഇ​​ന്നിം​​ഗ്സ്), 10000 (205 ഇ​​ന്നിം​​ഗ്സ്) റ​​ണ്‍​സ് തി​​ക​​ച്ച റി​​ക്കാ​​ർ​​ഡു​​ക​​ളും കോ​​ഹ്‌ലി​​യു​​ടെ പേ​​രി​​ലാ​​ണ്.

വേ​​ഗ​​ത്തി​​ൽ 11,000

താ​​രം, ഇ​​ന്നിം​​ഗ്സ്, മ​​ത്സ​​രം

വി​​രാ​​ട് കോ​​ഹ്‌​ലി: 222 230
​സ​​ച്ചി​​ൻ: 276 284
റി​​ക്കി പോ​​ണ്ടിം​​ഗ്: 286 295
സൗ​​ര​​വ് ഗാം​​ഗു​​ലി: 288 295
ജാ​​ക് കാ​​ലി​​സ്: 293 307



നാ​​ഴി​​ക​​ക്ക​​ല്ലുകൾ

കോ​​ഹ്‌ലി 1000 ​​നാ​​ഴി​​ക​​ക്ക​​ല്ലുകൾക്ക് എ​​ടു​​ത്ത ഇ​​ന്നിം​​ഗ്സു​​ക​​ൾ

ഇ​​ന്നിം​​ഗ്സ്, റ​​ണ്‍​സ്
11 9000-10,000
14 7000-8000
17 10,000-11,000
18 3000-4000
19 8000-9000
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.