ഫ്രാ​​​ന്‍സി​​​നും ജ​​​ര്‍മ​​​നി​​​ക്കും ജ​​​യം; സ്‌​​​പെ​​​യി​​​ന്‍ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍
ഫ്രാ​​​ന്‍സി​​​നും ജ​​​ര്‍മ​​​നി​​​ക്കും ജ​​​യം;  സ്‌​​​പെ​​​യി​​​ന്‍ പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍
Wednesday, June 19, 2019 12:45 AM IST
ലാ ​​​ഹാ​​​വ്‌​​​റെ: ലോ​​​ക​​​ക​​​പ്പ് വ​​​നി​​​ത ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ഫ്രാ​​​ന്‍സി​​​നും ജ​​​ര്‍മ​​​നി​​​ക്കും തു​​​ട​​​ര്‍ച്ച​​​യാ​​​യ മൂ​​​ന്നാം ജ​​​യം. ഗ്രൂ​​​പ്പി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ സ​​​മ​​​നി​​​ല പാ​​​ലി​​​ച്ച് സ്‌​​​പെ​​​യി​​​നും ചൈ​​​ന​​​യും പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍. ഗ്രൂ​​​പ്പ് എ​​​യി​​​ലെ അ​​​വ​​​സാ​​​ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ ആ​​​തി​​​ഥേ​​​യ​​​രാ​​​യ ഫ്രാ​​​ന്‍സ് 1-0ന് ​​​നൈ​​​ജീ​​​രി​​​യ​​​യെ തോ​​​ല്‍പ്പി​​​ച്ചു. 75-ാം മി​​​നി​​​റ്റി​​​ല്‍ വെ​​​ന്‍ഡി റെ​​​നാ​​​ദി​​ന്‍റെ പെ​​​ന​​​ല്‍റ്റി​​​യി​​ലാ​​ണു ഫ്രാ​​​ന്‍സി​​​ന്‍റെ ജ​​​യം. ഗ്രൂ​​​പ്പി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ നോ​​​ര്‍വെ 2-1ന് ​​​ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യെ തോ​​​ല്‍പ്പി​​​ച്ചാ​​​ണ് പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി​​​യ​​​ത്. കൊ​​​റി​​​യ​​​യ്ക്ക് പോ​​​യി​​​ന്‍റൊ​​​ന്നും നേ​​​ടാ​​​നാ​​​യി​​​ല്ല.


ഗ്രൂ​​​പ്പ് ബി​​​യി​​​ല്‍ ജ​​​ര്‍മ​​​നി 4-0ന് ​​​ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യെ തോ​​​ല്‍പ്പി​​​ച്ചു. മെലേനി ലൗപോൾസ്, സാറാ ഡബ്രിറ്റ്സ്, അലക്സാണ്ട്രാ പോപ്, ലിന മാഗുൽ എന്നിവരാണ് ഗോൾ നേടിയത്. ആ​​​ദ്യ പ​​​കു​​​തി​​​യി​​​ല്‍ത്ത​​​ന്നെ നാ​​​ലു ഗോ​​​ള്‍ നേ​​​ടി ജ​​​ര്‍മ​​​നി ജ​​​യം ഉ​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു. ഗ്രൂ​​​പ്പി​​​ലെ മ​​​റ്റൊ​​​രു മ​​​ത്സ​​​ര​​​ത്തി​​​ല്‍ സ്‌​​​പെ​​​യി​​​നും ചൈ​​​ന​​​യും ഗോ​​​ള്‍ര​​​ഹി​​​ത സ​​​മ​​​നി​​​ല​​​യു​​​മാ​​​യി പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തി. ഇ​​​രു​​​ടീ​​​മി​​​നും നാ​​​ലു പോ​​​യി​​​ന്‍റ് വീ​​​ത​​​മാ​​​ണ്. എ​​​ന്നാ​​​ല്‍ ഗോ​​​ള്‍ ശ​​​രാ​​​ശ​​​രി സ്‌​​​പെ​​​യി​​​നിനെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​ച്ചു. പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ല്‍ മി​​​ക​​​ച്ച മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര്‍ക്കു​​​ള്ള ഏ​​​ക സ്ഥാ​​​ന​​​ത്തേ​​​ക്കു ചൈ​​​ന​​​യും ഇ​​​ടം​​​പി​​​ടി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.