ബ്ര​​​സീ​​​ലി​​​നു ജ​​​യം; മാ​​​ര്‍ത്ത​​​യ്ക്കു റി​​​ക്കാ​​​ര്‍ഡ്
ബ്ര​​​സീ​​​ലി​​​നു ജ​​​യം; മാ​​​ര്‍ത്ത​​​യ്ക്കു റി​​​ക്കാ​​​ര്‍ഡ്
Thursday, June 20, 2019 1:15 AM IST
വ​​​ല​​​ന്‍സി​​​യ​​​ന്‍ (ഫ്രാ​​​ന്‍സ്): വ​​​നി​​​താ ലോ​​​ക​​​ക​​​പ്പ് ഫു​​​ട്‌​​​ബോ​​​ളി​​​ല്‍ ര​​​ണ്ടാം പ​​​കു​​​തി​​​യി​​​ല്‍ മാ​​​ര്‍ത്ത​​​യു​​​ടെ പെ​​​ന​​​ല്‍റ്റി ബ്ര​​​സീ​​​ലി​​​ന് ഇ​​​റ്റ​​​ലി​​​ക്കെ​​​തി​​​രേ 1-0ന്‍റെ ​​​ജ​​​യ​​​മൊ​​​രു​​​ക്കി. ജ​​​യ​​​ത്തോ​​​ടെ ബ്ര​​​സീ​​​ല്‍ ഗ്രൂ​​​പ്പ് സി​​​യി​​​ല്‍നി​​​ന്ന് മി​​​ക​​​ച്ച മൂ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​രാ​​​യി പ്രീ​​​ക്വാ​​​ര്‍ട്ട​​​റി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു. ഗ്രൂ​​​പ്പി​​​ല്‍ ഇ​​​റ്റ​​​ലി ഒ​​​ന്നാം സ്ഥാ​​​ന​​​ത്തും ഓ​​​സ്‌​​​ട്രേ​​​ലി​​​യ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തു​​​മാ​​​ണ്.

ലോ​​​ക​​​ക​​​പ്പി​​​ല്‍ മാ​​​ര്‍ത്ത​​​യു​​​ടെ 17-ാമ​​​ത്തെ ഗോ​​​ളാ​​​യി​​​രു​​​ന്നു. ജ​​​ര്‍മ​​​നി​​​യു​​​ടെ മി​​റോ​​​സ്ലാ​​​വ് ക്ലോ​​​സി​​ന്‍റെ റി​​​ക്കാ​​​ര്‍ഡാ​​​ണ് മാ​​​ര്‍ത്ത ത​​​ക​​​ര്‍ത്ത​​​ത്. ഇ​​​തോ​​​ടെ പു​​​രു​​​ഷ, വ​​​നി​​​താ ലോ​​​ക​​​ക​​​പ്പു​​​ക​​​ളി​​​ലാ​​​യി ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ല്‍ ഗോ​​​ള്‍ നേ​​​ടി​​​യ ആ​​​ളെ​​​ന്ന റി​​​ക്കാ​​​ര്‍ഡ് മാ​​​ര്‍ത്ത സ്വ​​​ന്ത​​​മാ​​​ക്കി. അ​​​ഞ്ച് ലോ​​​ക​​​ക​​​പ്പി​​​ല്‍ ക​​​ളി​​​ച്ച ഏ​​​ക താ​​​ര​​​വും മാ​​​ര്‍ത്ത​​​യാ​​​ണ്.


74-ാം മി​​​നി​​​റ്റി​​​ലാ​​​ണ് മാ​​​ര്‍ത്ത സ്‌​​​പോ​​​ട് കി​​​ക്ക് വ​​​ല​​​യി​​​ലാ​​​ക്കി​​​യ​​​ത്. സാ​​​മ​​​ന്ത കെ​​​റി​​​ന്‍റെ നാ​​​ലു ഗോ​​​ള്‍ മി​​​ക​​​വി​​​ല്‍ ഓ​​​സ്‌​​​ട്രേ​​​ലി​​​യ 4-1ന് ​​​ജ​​​മൈ​​​ക്ക​​​യെ തോ​​​ല്‍പ്പി​​​ച്ചു. ര​​​ണ്ടു പ​​​കു​​​തി​​​ക​​​ളി​​​ലു​​​മാ​​​യി ര​​​ണ്ടു ത​​​വ​​​ണ വീ​​​ത​​​മാ​​​യി​​​രു​​​ന്നു കെ​​​റി​​​ന്‍റെ ഗോ​​​ളു​​​ക​​​ള്‍. 49-ാം മി​​​നി​​​റ്റി​​​ല്‍ ഹ​​​വാ​​​ന സൊ​​​ലോ​​​ന്‍ ജ​​​മൈ​​​ക്ക​​​യ്ക്കാ​​​യി ഗോ​​​ള്‍ നേ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.