ഇ​​ന്ന് ഓ​​റ​​ഞ്ച് ജ​​ഴ്സി?
Saturday, June 22, 2019 2:52 AM IST
എ​​വേ ജ​​ഴ്സി പ്രാ​​ബ​​ല്യ​​ത്തി​​ൽ​​വ​​ന്ന ആ​​ദ്യ ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​മാ​​ണ് യു​​കെ​​യി​​ൽ ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ്. എ​​വേ ജ​​ഴ്സി​​യി​​ൽ ക​​ളി​​ക്കു​​ന്ന ഏ​​ല്ലാ ടീ​​മു​​ക​​ളും ഇ​​തി​​നോ​​ട​​കം അ​​ത​​ണി​​ഞ്ഞ് ക​​ള​​ത്തി​​ലെ​​ത്തി. ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ എ​​വേ ജ​​ഴ്സി​​യു​​ടെ നി​​റം ഓ​​റ​​ഞ്ച് ആ​​ണെ​​ന്ന​​തൊ​​ഴി​​ച്ചാ​​ൽ മ​​റ്റ് വി​​വ​​ര​​ങ്ങ​​ളൊ​​ന്നും ഇ​​തു​​വ​​രെ പു​​റ​​ത്തു​​വ​​ന്നി​​ട്ടി​​ല്ല. 30നു ​​ന​​ട​​ക്കു​​ന്ന ഇം​​ഗ്ലണ്ടി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ എ​​വേ ജ​​ഴ്സി​​യി​​ലാ​​യി​​രി​​ക്കും ക​​ളി​​ക്കു​​ക​​യെ​​ന്നും സ്ഥി​​രീ​​ക​​ര​​ണ​​മു​​ണ്ട്.


ഒ​​രേ നി​​റ​​ത്തി​​ലു​​ള്ള ജ​​ഴ്സി​​യു​​ള്ള ടീ​​മു​​ക​​ൾ എ​​വേ ജ​​ഴ്സി അ​​ണി​​യ​​ണ​​മെ​​ന്ന​​താ​​ണ് ഐ​​സി​​സി ഈ ​​ലോ​​ക​​ക​​പ്പി​​ൽ പ്രാ​​ബ​​ല്യ​​ത്തി​​ൽ​​വ​​രു​​ത്തി​​യ നി​​യ​​മം. അ​​ഫ്ഗാ​​നി​​സ്ഥാ​​നും ഇ​​ന്ത്യ​​യും നീ​​ല നി​​റ​​ത്തി​​ലു​​ള്ള ജ​​ഴ്സി​​യാ​​ണ് അ​​ണി​​യു​​ന്ന​​ത്. അ​​ഫ്ഗാ​​ൻ ഇ​​തി​​നോ​​ട​​കം ത​​ങ്ങ​​ളു​​ടെ എ​​വേ ജ​​ഴ്സി അ​​ണി​​ഞ്ഞി​​ട്ടു​​ണ്ട്. ഇ​​ന്ന് ഇ​​ന്ത്യ എ​​വേ ജ​​ഴ്സി​​യി​​ൽ ഇ​​റ​​ങ്ങു​​മെ​​ന്ന് അ​​ഭ്യൂ​​ഹ​​ങ്ങ​​ളു​​ണ്ട്. എന്നാൽ, ഹൈ​​വോ​​ൾ​​ട്ട് പോ​​രാ​​ട്ട​​മാ​​യ ഇം​​ഗ്ല​ണ്ടി​​നെ​​തി​​രായ മത്സരത്തിലേ ഇ​​ന്ത്യ ഓ​​റ​​ഞ്ചണിയൂ എ​​ന്നും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.