ഐ​ഒ​സി​യെ ക്ഷ​ണി​ച്ച് ഇ​ന്ത്യ
ഐ​ഒ​സി​യെ ക്ഷ​ണി​ച്ച് ഇ​ന്ത്യ
Wednesday, June 26, 2019 12:05 AM IST
ന്യൂ​ഡ​ൽ​ഹി: 2023 ഐ​ഒ​സി (ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഒ​ളി​ന്പി​ക് ക​മ്മി​റ്റി) സെ​ഷ​ൻ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​ൻ ക്ഷ​ണി​ച്ച് ഇ​ന്ത്യ​ൻ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ). 2022-23 ഇ​ന്ത്യ​യു​ടെ 75-ാം സ്വാ​ത​ന്ത്ര്യ വാ​ർ​ഷി​ക​മാ​ണ്. അ​തി​നാ​ൽ ഐ​ഒ​സി​യു​ടെ മു​ഴു​വ​ൻ അം​ഗ സെ​ഷ​ൻ ഇ​ന്ത്യ​യി​ൽ ന​ട​ത്താ​മെ​ന്ന് ഐ​ഒ​എ പ്ര​സി​ഡ​ന്‍റ് ന​രീ​ന്ദ​ർ ബ​ദ്ര, ഐ​ഒ​സി അം​ഗ​മാ​യ നി​ത അം​ബാ​നി എ​ന്നി​വ​ർ ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് തോ​മ​സ് ബ​ക്കി​നെ അ​റി​യി​ച്ചു.


ഐ​ഒ​സി ഗ​വേ​ണിം​ഗ്ബോ​ഡി​യു​ടെ 134-ാമ​ത് സെ​ഷ​ൻ ചൊ​വ്വാ​ഴ്ച ലോ​സ​ണി​ൽ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നി​ത അം​ബാ​നി​യും ന​രീ​ന്ദ​ർ ബ​ദ്ര​യും ഇ​ന്ത്യ​യു​ടെ ആ​ഗ്ര​ഹം അ​റി​യി​ച്ച​ത്. ഐ​ഒ​സി അം​ഗ​മാ​യി ബ​ദ്ര ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.