അ​​ഫ്ഗാ​​നെ ഇ​​നി റ​​ഷീ​​ദ് ഖാൻ ന​​യി​​ക്കും
Saturday, July 13, 2019 12:57 AM IST
കാ​​ബൂ​​ൾ: അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ടീ​​മി​​നെ ഇ​​നി റ​​ഷീ​​ദ് ഖാ​​ൻ ന​​യി​​ക്കും. ടീ​​മി​​ന്‍റെ മൂ​​ന്ന് ഫോ​​ർ​​മാ​​റ്റി​​ലും റ​​ഷീ​​ദ് ഖാ​​ൻ ആ​​യി​​രി​​ക്കും നാ​​യ​​ക​​നെ​​ന്ന് അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ് (എ​​സി​​ബി) ഇ​​ന്ന​​ലെ അ​​റി​​യി​​ച്ചു. അ​​സ്ഹ​​ർ അ​​ഫ്ഗാ​​നാ​​ണ് ഉ​​പ​​നാ​​യ​​ക​​ൻ.

ഇ​​രു​​പ​​തു​​കാ​​ര​​നാ​​യ റ​​ഷീ​​ദ് ട്വ​​ന്‍റി-20 ടീം ​​നാ​​യ​​ക​​നാ​​യി​​രു​​ന്നു. ലോ​​ക​​ക​​പ്പി​​ലെ ദ​​യ​​നീ​​യ പ്ര​​ക​​ട​​ന​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​ൻ സ്ഥാ​​ന​​ത്തു​​നി​​ന്ന് ഗു​​ൽ​​ബാ​​ദി​​ൻ ന​​ബി​​യെ മാ​​റ്റു​​ന്ന​​ത്. റ​​ഹ്മ​​ത്ത് ഷാ​​യാ​​യി​​രു​​ന്നു ടെ​​സ്റ്റ് ക്യാ​​പ്റ്റ​​ൻ. ലോ​​ക​​ക​​പ്പി​​നു തൊ​​ട്ടു​​മു​​ന്പ് അ​​സ്ഹ​​ർ അ​​ഫ്ഗാ​​നെ നീ​​ക്കാ​​യാ​​ണ് ഗു​​ൽ​​ബാ​​ദി​​നെ ഏ​​ക​​ദി​​ന ക്യാ​​പ്റ്റ​​നാ​​ക്കി​​യ​​ത്. ഇ​​ത് വ​​ൻ വി​​വാ​​ദ​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.