നെ​​യ്മ​​ർ = കു​​ടീ​​ഞ്ഞോ +​​ഡെം​​ബ​​ലെ + 307 കോ​​ടി
നെ​​യ്മ​​ർ = കു​​ടീ​​ഞ്ഞോ +​​ഡെം​​ബ​​ലെ + 307 കോ​​ടി
Wednesday, July 17, 2019 12:18 AM IST
ബാ​​ഴ്സ​​ലോ​​ണ: പ​​രി​​ക്കേ​​റ്റ് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ബ്ര​​സീ​​ൽ സൂ​​പ്പ​​ർ ഫു​​ട്ബോ​​ളർ നെ​​യ്മ​​റി​​നാ​​യി സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ ബാ​​ഴ്സ​​ലോ​​ണ രം​​ഗ​​ത്ത്. ഫ്ര​​ഞ്ച് ലീ​​ഗ് ക്ല​​ബ്ബാ​​യ പി​​എ​​സ്ജി​​യു​​ടെ താ​​ര​​മാ​​യ നെ​​യ്മ​​റി​​നാ​​യി കു​​ടീ​​ഞ്ഞോ​​യെ​​യും ഡെം​​ബ​​ലെ​​യെ​​യും കൂ​​ടാ​​തെ 307 കോ​​ടി രൂ​​പ​​യും ന​​ല്കാ​​മെ​​ന്നാ​​ണ് ബാ​​ഴ്സ അ​​റി​​യി​​ച്ച​​ത്. അ​​ത്‌ലറ്റി​​ക്കോ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് ഫ്ര​​ഞ്ച് താ​​രം ആ​​ൻ​​ത്വാ​​ൻ ഗ്രീ​​സ്മാ​​നെ 926 കോ​​ടി രൂ​​പ​​യ്ക്ക് സ്വ​​ന്ത​​മാ​​ക്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ബാ​​ഴ്സ നെ​​യ്മ​​റി​​നാ​​യും വ​​ല​​യെ​​റി​​ഞ്ഞ​​ത്.

ബ്ര​​സീ​​ൽ താ​​ര​​മാ​​യ കു​​ടീ​​ഞ്ഞോ​​യെ 924 കോ​​ടി രൂ​​പ​​യ്ക്കും ഫ്ര​​ഞ്ചു​​കാ​​ര​​നാ​​യ ഡെം​​ബ​​ല​​യെ 808 കോ​​ടി രൂ​​പയ്ക്കുമാണ് ക​​റ്റാ​​ല​​ൻ​​സ് ത​​ട്ട​​ക​​ത്തി​​ലെ​​ത്തി​​ച്ച​​ത്. ഇ​​വ​​ർ​​ക്ക് മു​​ട​​ക്കി​​യ തു​​ക​​യും ബാ​​ഴ്സ പി​​എ​​സ്ജി​​ക്ക് ഇ​​പ്പോ​​ൾ ന​​ല്കാ​​മെ​​ന്നേ​​റ്റ 307 കോ​​ടി​​യും കൂ​​ട്ടി​​യാ​​ൽ 2039 കോ​​ടി രൂ​​പ വ​​രും. 222 മി​​ല്യ​​ണ്‍ യൂ​​റോ (17,09 കോ​​ടി രൂ​​പ) മു​​ട​​ക്കി​​യാ​​ണ് പി​​എ​​സ്ജി 2017ൽ ​​ബാ​​ഴ്സ​​യി​​ൽ​​നി​​ന്ന് നെ​​യ്മ​​റെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ബാ​​ഴ്സ​​യു​​ടെ ഓ​​ഫ​​ർ നി​​രാ​​ക​​രി​​ച്ച പി​​എ​​സ്ജി 270 മി​​ല്യ​​ണ്‍ പൗ​​ണ്ടി​​ൽ (2300 കോ​​ടി രൂ​​പ) കു​​റ​​ഞ്ഞ ഒ​​രു ഡീ​​ലി​​നും ഇ​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.