ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് ടീ​​മി​​ൽ
ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് ടീ​​മി​​ൽ
Thursday, July 18, 2019 12:44 AM IST
ല​​ണ്ട​​ൻ: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ലെ കി​​രീ​​ട നേ​​ട്ട​​ത്തി​​ൽ ഇം​​ഗ്ല​​ണ്ട് സം​​ഘ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്ന ജേ​​സ​​ണ്‍ റോ​​യ് ടെ​​സ്റ്റ് അ​​ര​​ങ്ങേ​​റ്റ​​ത്തി​​നൊ​​രു​​ങ്ങു​​ന്നു. അ​​യ​​ർ​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ഏ​​ക ടെ​​സ്റ്റി​​നു​​ള്ള ഇം​​ഗ്ല​​ണ്ട് ടീ​​മി​​ൽ റോ​​യ് ഇ​​ടം​​പി​​ടി​​ച്ചു. അ​​ടു​​ത്ത ബു​​ധ​​നാ​​ഴ്ച ലോ​​ഡ്സി​​ലാ​​ണ് ഇം​​ഗ്ല​​ണ്ട് x അ​​യ​​ർ​​ല​​ൻ​​ഡ് ടെ​​സ്റ്റ്. ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യ്ക്കു മു​​ന്പ് സെ​​ല​​ക്ട​​ർ​​മാ​​രെ മി​​ക​​ച്ച പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ പ്രീ​​തി​​പ്പെ​​ടു​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് റോ​​യ്ക്ക് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


ലോ​ക​ക​പ്പി​ൽ 440 റ​ൺ​സ് റോ​യ് ഇം​ഗ്ല​ണ്ടി​നാ​യി സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ഇ​ട​യ്ക്ക് ടീ​മി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​ന്നു. എ​ന്നാ​ൽ, തി​രി​ച്ചെ​ത്തി​യ റോ​യ് ജോ​ണി ബെ​യ​ർ​സ്റ്റോ​യ്ക്കൊ​പ്പം ചേ​ർ​ന്ന് സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു. ഒ​രു ലോ​ക​ക​പ്പ് എ​ഡി​ഷ​നി​ൽ ഏ​റ്റ​വും അ​ധി​കം സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ച റി​ക്കാ​ർ​ഡ് റോ​യ്-​ബെ​യ​ർ​സ്റ്റോ കൂ​ട്ടു​കെ​ട്ട് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.