പ്ര​തീ​ക്ഷ​യോ​ടെ പാ​​ണ്ഡെ, ഗി​​ൽ, കൃ​​ണാ​​ൽ, അയ്യർ...
പ്ര​തീ​ക്ഷ​യോ​ടെ പാ​​ണ്ഡെ,  ഗി​​ൽ, കൃ​​ണാ​​ൽ, അയ്യർ...
Thursday, July 18, 2019 12:44 AM IST
വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​നെ നാ​​ളെ പ്ര​​ഖ്യാ​​പി​​ക്കാ​​നി​​രി​​ക്കേ പ്ര​​തീ​​ക്ഷ​​യോ​​ടെ മ​​നീ​​ഷ് പാ​​ണ്ഡെ, ശു​​ഭ്മാ​​ൻ ഗി​​ൽ, കൃ​​ണാ​​ൽ പാ​​ണ്ഡ്യ, ശ്രേ​​യ​​ത് അ​​യ്യ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് എ​​യ്ക്ക് എ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി മി​​ക​​വ് പു​​റ​​ത്തെ​​ടു​​ത്താ​​ണ് സീ​​നി​​യ​​ർ ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​ക്കാ​​യി ഇ​​വ​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.

മൂ​​ന്ന് മ​​ത്സ​​ര പ​​ര​​ന്പ​​ര​​യി​​ൽ ഓ​​പ്പ​​ണ​​റാ​​യി​​റ​​ങ്ങി​​യ ഗി​​ല്ലി​​ന്‍റെ സ്കോ​​ർ 10, 77, 62 എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു. ശ്രേ​​യ​​സ് അ​​യ്യ​​റു​​ടേ​​ത് 77, 2, 47 ഉം ​​മ​​നീ​​ഷ് പാ​​ണ്ഡെ​​യു​​ടേ​​ത് 4, 27, 100 എ​​ന്നി​​ങ്ങ​​നെ​​യു​​മാ​​യി​​രു​​ന്നു. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ 87 പ​​ന്തി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു മ​​നീ​​ഷ് പാ​​ണ്ഡെ സെ​​ഞ്ചു​​റി നേ​​ടി​​യ​​ത്. മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ മാ​​ത്രം അ​​വ​​സ​​രം ല​​ഭി​​ച്ച കൃ​​ണാ​​ൽ പാ​​ണ്ഡ്യ ഏ​​ഴ് ഓ​​വ​​റി​​ൽ 25 റ​​ണ്‍​സ് വ​​ഴ​​ങ്ങി അ​​ഞ്ച് വി​​ക്ക​​റ്റ് വീ​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.