ട്രി​പ്പി​യ​ര്‍ അ​ത്‌​ല​റ്റി​ക്കോ​യി​ല്‍
ട്രി​പ്പി​യ​ര്‍ അ​ത്‌​ല​റ്റി​ക്കോ​യി​ല്‍
Friday, July 19, 2019 12:23 AM IST
മാ​ഡ്രി​ഡ്: ഇം​ഗ്ല​ണ്ടി​ന്‍റെ പ്ര​തി​രോ​ധ താ​രം കി​റോ​ണ്‍ ട്രി​പ്പി​യ​ര്‍ അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​ല്‍. ടോ​ട്ട​നം ഹോ​ട്‌​സ്പ​ഴ്‌​സി​ല്‍നി​ന്നാ​ണ് ട്രി​പ്പി​യ​റെ അ​ത്‌​ല​റ്റി​ക്കോ 2.5 കോ​ടി ഡോ​ള​റി​ന് സ്വ​ന്ത​മാ​ക്കി​യ​ത്. 2018 ഫി​ഫ ലോ​ക​ക​പ്പി​ല്‍ ഇം​ഗ്ല​ണ്ടി​നെ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​ന് നി​ര്‍ണാ​യ​ക പ​ങ്കാ​ണ് ട്രി​പ്പി​യ​ര്‍ വ​ഹി​ച്ച​ത്. കൂ​ടാ​തെ ക​ഴി​ഞ്ഞ ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ ടോ​ട്ട​ന​ത്തെ ആ​ദ്യ​മാ​യി ഫൈ​നി​ലെ​ത്തി​ക്കു​ന്ന​തി​ലും ഇം​ഗ്ല​ണ്ട് താ​ര​ത്തി​ന്‍റെ പ​ങ്ക് വ​ലു​താ​യി​രു​ന്നു.


അ​ത്‌​ല​റ്റി​ക്കോ​യ്‌വേ​ണ്ടി ലാ ​ലി​ഗ​യി​ല്‍ ക​ളി​ക്കു​ന്ന ആ​ദ്യ ഇം​ഗ്ലീ​ഷ് ക​ളി​ക്കാ​ര​നാ​കും ട്രി​പ്പി​യ​ര്‍. ഇം​ഗ്ല​ണ്ട് പ്ര​തി​രോ​ധ​താ​രം ഗെ​റ്റ​ഫെ​യു​ടെ ജാ​ക് ഹാ​ര്‍പ്പ​റും റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ഗാ​ര​ത് ബെ​യ്ൽ എ​ന്നി​വ​ര്‍ക്കൊ​പ്പം സ്‌​പെ​യി​നി​ലെ ഒ​ന്നാം ഡി​വി​ഷ​ന്‍ ഫു​ട്‌​ബോ​ളി​ല്‍ ക​ളി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ ബ്രി​ട്ടീ​ഷ്‌​കാ​ര​നു​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.