ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ സ​ച്ചി​ന്‍
ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ സ​ച്ചി​ന്‍
Saturday, July 20, 2019 12:28 AM IST
ദു​ബാ​യ്: ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ ഐ​സി​സി​യു​ടെ ഹാ​ള്‍ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ല്‍. ഐ​സി​സി​യു​ടെ ഈ ​ആ​ദ​ര​വ് നേ​ടു​ന്ന ആ​റാ​മ​ത്തെ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സ​ച്ചി​ന്‍. വി​ര​മി​ച്ച് അ​ഞ്ചു വ​ര്‍ഷം ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടാ​നാ​കൂ. 2013 ന​വം​ബ​റി​ലാ​ണ് സ​ച്ചി​ന്‍ അ​ന്താ​രാ​ഷ്‌ട്ര ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​രമി​ച്ച​ത്. അ​ഞ്ചു വ​ര്‍ഷം പൂ​ര്‍ത്തി​യാ​യ​തി​ന് പി​ന്നാ​ലെ സ​ച്ചി​നെ ഐ​സി​സി ആ​ദ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​ച്ചി​നെ​ക്കൂ​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​ല​ന്‍ ഡൊ​ണാ​ള്‍ഡ്, ഓ​സ്‌​ട്രേ​ലി​യ​യു​ടെ വ​നി​താ താ​രം ക​ത്രീ​ന ഫി​റ്റ്‌​സ്പാ​ട്രി​ക് എ​ന്നി​വ​രും ഹാ​ള്‍ ഓ​ഫ് ഫെ​യിം പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി. ല​ണ്ട​നി​ല്‍ ന​ട​ന്ന ഐ​സി​സി​യു​ടെ വാ​ര്‍ഷി​ക യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്.


സു​നി​ല്‍ ഗ​വാ​സ്‌​ക​ര്‍ (2009), ക​പി​ല്‍ ദേ​വ് (2009), ബി​ഷ​ന്‍ സിം​ഗ് ബേ​ദി (2009) അ​നി​ല്‍ കും​ബ്ലെ (2015), രാ​ഹു​ല്‍ ദ്രാ​വി​ഡ് (2018)എ​ന്നി​വ​രാ​ണ് ഇ​തി​ന് മു​മ്പ് ഐ​സി​സി ഹാ​ള്‍ ഓ​ഫ് ഫെ​യി​മി​ല്‍ ഇ​ടം പി​ടി​ച്ച ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.