സി​റ്റി​യെ ത​ക​ര്‍ത്ത് വൂ​ള്‍വ്‌​സ്
Saturday, July 20, 2019 11:53 PM IST
ഷാം​ഗ്ഹാ​യ്: ഗോ​ള്‍കീ​പ്പ​ര്‍ റൂ​യി പാ​ട്രി​സി​യോ​യു​ടെ മി​ക​വി​ല്‍ വൂ​ള്‍വ​ര്‍ഹാം​ട​ണ്‍ വാ​ണ്ട​റേ​ഴ്‌​സി​ന് ഏ​ഷ്യ ട്രോ​ഫി ഫു​ട്‌​ബോ​ള്‍ കി​രീ​ടം. പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ വൂ​ള്‍വ്‌​സ് പ്രീ​മി​യ​ര്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ 3-2ന് ​ത​ക​ര്‍ത്തു. മൂ​ന്നു പെ​ന​ല്‍റ്റി​യാ​ണ് പാ​ട്രി​സി​യോ ത​ട​ഞ്ഞ​ത്. മു​ഴു​വ​ന്‍ സ​മ​യ​ത്ത് മ​ത്സ​രം ഗോ​ള്‍ര​ഹി​ത​മാ​യ​തോ​ടെ വി​ജ​യി​ക​ളെ പെ​ന​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലൂ​ടെ നി​ര്‍ണ​യി​ക്കു​ക​യാ​യി​രു​ന്നു.


മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ല്‍ റ​ഹീം സ്റ്റെ​ര്‍ലിം​ഗി​നു സി​റ്റി​യെ മു​ന്നി​ലെ​ത്തി​ക്കാ​ന്‍ പെ​ന​ല്‍റ്റി​യി​ലൂ​ടെ ല​ഭി​ച്ച അ​വ​സ​രം പാ​ഴാ​ക്കി. മ​ത്സ​ര​ത്തി​ല്‍ സി​റ്റി​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യ​മെ​ങ്കി​ലും സെ​ര്‍ജി​യോ അ​ഗ്വേ​റോ, ഗ​ബ്രി​യേ​ല്‍ ജീ​സ​സ് എ​ന്നി​വ​രു​ടെ അ​ഭാ​വം അ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ഴ​ലി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.