ആ​​റാം വ​​ട്ട​​വും സി​​മോ​​ണ്‍ ബൈ​​ൽ​​സ്
ആ​​റാം വ​​ട്ട​​വും സി​​മോ​​ണ്‍ ബൈ​​ൽ​​സ്
Monday, July 22, 2019 12:31 AM IST
തു​​ട​​ർ​​ച്ച​​യാ​​യ ആ​​റാം വ​​ർ​​ഷ​​വും യു​​എ​​സ് ക്ലാ​​സി​​ക് ജി​​ംനാ​​സ്റ്റി​​ക്സി​​ൽ സി​​മോ​​ണ്‍ ബൈ​​ൽ​​സ് സു​​വ​​ർ​​ണ​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി. നാ​​ല് ഒ​​ളി​​ന്പി​​ക്സ് സ്വ​​ർ​​ണ മെ​​ഡ​​ൽ ജേ​​താ​​വും നി​​ല​​വി​​ലെ ലോ​​ക ചാ​​ന്പ്യ​​നു​​മാ​​ണ് ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി​​യാ​​യ ബൈ​​ൽ​​സ്. ര​​ണ്ടാം സ്ഥാ​​ന​​ത്തു​​ള്ള റി​​ലെ മ​​ക് ക​​സ്ക​​റി​​നേ​​ക്കാ​​ൾ 2.100 പോ​​യി​​ന്‍റ് അ​​ധി​​കം നേ​​ടി​​യാ​​ണ് ബൈ​​ൽ​​സ് ജേ​​താ​​വാ​​യ​​ത്.

60.000 പോ​​യി​​ന്‍റ് നേ​​ടി​​യ ബൈ​​ൽ​​സ് 2013നു​​ശേ​​ഷം തോ​​ൽ​​വി അ​​റി​​ഞ്ഞി​​ട്ടി​​ല്ല. ഗ്രേ​​സ് മ​​ക്ക​​ല്ല​​ത്തി​​നാ​​ണ് (57.700 പോ​​യി​​ന്‍റ്) വെ​​ങ്ക​​ലം.

2016 റി​​യോ ഒ​​ളി​​ന്പി​​ക്സി​​ൽ ടീം, ​​ഓ​​ൾ റൗ​​ണ്ട്, വോ​​ൾ​​ട്ട്, ഫ്ളോ​​ർ എ​​ക്സ​​ർ​​സൈ​​സ് എ​​ന്നീ ഇ​​ന​​ങ്ങ​​ളി​​ൽ സ്വ​​ർ​​ണം നേ​​ടി​​യ ബൈ​​ൽ​​സ് ബാ​​ല​​ൻ​​സ് ബീ​​മി​​ൽ വെ​​ള്ളി​​യും സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 2018 ദോ​​ഹ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ നാ​​ല് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.