രാ​​ജ​​സ്ഥാ​​ന്‍റെ കു​​ടും​​ബ​​കാ​​ര്യം!
രാ​​ജ​​സ്ഥാ​​ന്‍റെ കു​​ടും​​ബ​​കാ​​ര്യം!
Monday, July 22, 2019 11:35 PM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റി​​ന് ഇ​​തു രാ​​ജ​​യോ​​ഗം. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി മൂ​​ന്ന് രാ​​ജ​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് താ​​ര​​ങ്ങ​​ൾ ഒ​​ന്നി​​ച്ച് ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. അ​​തി​​ൽ ര​​ണ്ട് പേ​​ർ ഒ​​രു കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​രും. ക​​സി​​ൻ​​സ് ആ​​യ ദീ​​പ​​ക് ചാ​​ഹ​​റും രാ​​ഹു​​ൽ ചാ​​ഹ​​റു​​മാ​​ണ് ഒ​​രു കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നു​​ള്ള​​വ​​ർ. ഇ​​വ​​ർ​​ക്കൊ​​പ്പം ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദും ചേ​​രു​​ന്ന​​തോ​​ടെ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രായ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ള്ള 15 അം​​ഗ ടീ​​മി​​ലു​​ള്ള​​ത് മൂ​​ന്ന് രാ​​ജ​​സ്ഥാ​​ൻ​​കാ​​ർ.

രാ​​ജ​​സ്ഥാ​​ൻ ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​നു​​മേ​​ൽ ബി​​സി​​സി​​ഐ ചു​​മ​​ത്തി​​യ സ​​സ്പെ​​ൻ​​ഷ​​ൻ നി​​ല​​നി​​ൽ​​ക്കേ​​യാ​​ണി​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.


ഇ​​ടം കൈ​​യ്യ​​ൻ പേ​​സ​​റാ​​ണ് ഖ​​ലീ​​ൽ അ​​ഹ​​മ്മ​​ദ്. ദീ​​പ​​ക് ചാ​​ഹ​​ർ വ​​ലം കൈ​​യ്യ​​ൻ പേ​​സ​​റും രാ​​ഹു​​ൽ ചാ​​ഹ​​ർ വ​​ലം കൈ​​യ്യ​​ൻ സ്പി​​ന്ന​​റു​​മാ​​ണ്. ഇ​​ന്ത്യ എ ​​ടീ​​മി​​നൊ​​പ്പം കാ​​ഴ്ച​​വ​​ച്ച മി​​ക​​ച്ച പ്ര​​ക​​ട​​ന​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ലെ​​ത്താ​​ൻ ഈ ​​താ​​ര​​ങ്ങ​​ൾ​​ക്ക് തു​​ണ​​യാ​​യ​​ത്. ഐ​​പി​​എ​​ലി​​ലും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​യി​​രു​​ന്നു ഇ​​വ​​രു​​ടേ​​ത്. മും​​ബൈ ഇ​​ന്ത്യ​​ൻ​​സ് താ​​ര​​മാ​​യ രാ​​ഹു​​ൽ ചാ​​ഹ​​ർ ഇ​​താ​​ദ്യ​​മാ​​യാ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ലേ​​ക്കെ​​ത്തു​​ന്ന​​ത്. ഖ​​ലീ​​ലും ദീ​​പ​​ക്കും ക​​ഴി​​ഞ്ഞ വ​​ർ​​ഷം ത​​ന്നെ ദേ​​ശീ​​യ ടീ​​മി​​നാ​​യി അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.