ലോ​​ണി​​ൽ ബെ​​യ്‌​ൽ റ​​യ​​ൽ വി​​ടി​​ല്ല
ലോ​​ണി​​ൽ ബെ​​യ്‌​ൽ റ​​യ​​ൽ വി​​ടി​​ല്ല
Tuesday, July 23, 2019 11:16 PM IST
മാ​​ഡ്രി​​ഡ്: ലോ​​ണ്‍ വ്യ​​വ​​സ്ഥ​​യി​​ൽ ഗാ​​രെ​​ത് ബെ​​യ്‌​ൽ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡ് വി​​ടി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഏ​​ജ​​ന്‍റാ​​യ ജോ​​നാ​​ഥ​​ൻ ബാ​​ർ​​നെ​​റ്റ്. ബെ​​യ്‌​ലി​​ന് ക്ല​​ബ് വി​​ടാ​​നു​​ള്ള അ​​നു​​മ​​തി മാ​​നേ​​ജ​​ർ സി​​ന​​ദി​​ൻ സി​​ദ്ദാ​​ൻ ന​​ല്കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് താ​​ര​​ത്തി​​ന്‍റെ മാ​​നേ​​ജ​​ർ ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

ലോ​​ക​​ത്തി​​ലെ മി​​ക​​ച്ച താ​​ര​​ങ്ങ​​ളി​​ലൊ​​രാ​​ളാ​​ണ് ബെ​​യ്‌​ൽ. വൃ​​ത്തി​​കെ​​ട്ട രീ​​തി​​യി​​ൽ അ​​ദ്ദേ​​ഹ​​ത്തെ റ​​യ​​ലി​​ൽ​​നി​​ന്ന് പ​​റ​​ഞ്ഞു​​വി​​ടാ​​മെ​​ന്ന് ധ​​രി​​ക്കേ​​ണ്ട- ജോ​​നാ​​ഥ​​ൻ ബാ​​ർ​​നെ​​റ്റ് പ​​റ​​ഞ്ഞു. ഇം​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന​​ത്തി​​ൽ​​നി​​ന്ന് 2013ലാ​​ണ് വെ​​യ്ൽ​​സ് താ​​ര​​മാ​​യ ബെ​​യ്‌​ൽ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ എ​​ത്തു​​ന്ന​​ത്. ലോ​​ക റി​​ക്കാ​​ർ​​ഡ് ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യ്ക്കാ​​യി​​രു​​ന്നു താ​​രം എ​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.