ച​​രി​​ത്രം കു​​റി​​ച്ച് അ​​നീ​​റ്റ ജോ​​സ​​ഫ്
ച​​രി​​ത്രം കു​​റി​​ച്ച് അ​​നീ​​റ്റ ജോ​​സ​​ഫ്
Tuesday, July 23, 2019 11:16 PM IST
ആ​​ല​​പ്പു​​ഴ: ഐ​​പി​​എ​​ഫ് വേ​​ൾ​​ഡ് യൂ​​ണി​​വേ​​ഴ്സി​​റ്റി പ​​വ​​ർ​​ലി​​ഫ്റ്റിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ മ​​ല​​യാ​​ളി​​താ​​ര​​മാ​​യ അ​​നീ​​റ്റ ജോ​​സ​​ഫ് ക്ലീ​​റ്റ​​സി​​ന്‍റെ ച​​രി​​ത്ര നേ​​ട്ടം.

കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ താ​​ര​​മാ​​യ അ​​നീ​​റ്റ 47 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി. എ​​സ്റ്റോ​​ണി​​യ​​യി​​ലെ ത​​ർ​​തു​​വി​​ൽ ന​​ട​​ക്കു​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 335 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി അ​​നീ​​റ്റ സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. സ്ക്വാ​​ട്ട് 127.5 കി​​ലോ​​ഗ്രാം, ബെ​​ഞ്ച്പ്ര​​സ് 62.5 കി​​ലോ​​ഗ്രാം ഡെ​​ഡ്‌​ലി​​ഫ്റ്റ് 145 കി​​ലോ​​ഗ്രാം എ​​ന്നി​​ങ്ങ​​നെ 335 കി​​ലോ​​ഗ്രാം ഉ​​യ​​ർ​​ത്തി​​യാ​​ണ് ആ​​ല​​പ്പു​​ഴ എ​​സ്ഡി കോ​​ള​​ജ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ അ​​നീ​​റ്റ ച​​രി​​ത്ര​​നേ​​ട്ടം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.


കാ​​ലി​​ക്ക​​ട്ട് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ താ​​ര​​മാ​​യ മി​​ലു ഇ​​മ്മാ​​നു​​വ​​ൽ 52 കി​​ലോ​​ഗ്രാം വി​​ഭാ​​ഗ​​ത്തി​​ൽ എ​​ട്ടാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്തു. അ​​ർ​​ജു​​ന അ​​വാ​​ർ​​ഡ് ജേ​​താ​​വാ​​യ പി.​​ജെ. ജോ​​സ​​ഫ് ആ​​ണ് ഇ​​ന്ത്യ​​ൻ ടീ​​മി​​ന്‍റെ മാ​​നേ​​ജ​​രും പ​​രി​​ശീ​​ല​​ക​​നും. 27നാ​​ണ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് അ​​വ​​സാ​​നി​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.