ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ സ്റ്റീമാച്ചിനെ സന്ദർശിച്ചു
ബ്ലൈ​ൻ​ഡ് ഫു​ട്ബോ​ൾ താ​ര​ങ്ങ​ൾ സ്റ്റീമാച്ചിനെ സന്ദർശിച്ചു
Tuesday, July 23, 2019 11:16 PM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ താ​​​ര​​​ങ്ങ​​​ൾ ഇ​​​ന്ത്യ​​​ൻ ദേ​​​ശീ​​​യ ഫു​​​ട്ബോ​​​ൾ ടീം ​​​ഹെ​​​ഡ് കോ​​​ച്ച് ഈ​​​ഗോ​​​ർ സ്റ്റീ​​​മാച്ചുമാ​​​യും സ​​​ഹ കോ​​​ച്ചു​​​മാ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. ഇ​​​വ​​​ർ​​​ക്കു ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ളി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ക​​​ളി​​​യും പെ​​​ന​​​ൽ​​​റ്റി ഷൂ​​​ട്ട് ​ഔ​​ട്ടും സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ ടീം ​​​ക്യാ​​​പ്റ്റ​​​ൻ സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​നും താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തി. കാ​​​ഴ്ച​​​യു​​​ള്ള​​​വ​​​രു​​​ടെ ദേ​​​ശീ​​​യ ടീ​​​മും കാ​​​ഴ്ച ഇ​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ ദേ​​​ശീ​​​യ ടീ​​​മും സ​​​ഹ​​​ക​​​രി​​​ച്ചു മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​തി​​​ന്‍റെ മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ം ഒ​​​രു സെ​​​ഷ​​​ൻ ഇ​​​ന്ത്യ​​​ൻ ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ ഫെ​​​ഡ​​​റേ​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നു ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ കോ​​​ച്ചു​​​മാ​​​രാ​​​യ സു​​​നി​​​ൽ ജെ. ​​​മാ​​​ത്യു, ന​​​രേ​​​ഷ് സിം​​​ഗ് നാ​​​യാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.


സി​​​റി​​​യ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​നു​​ശേ​​​ഷ​​​മാ​​​യി​​​രു​​​ന്നു ബ്ലൈ​​​ൻ​​​ഡ് ഫു​​​ട്ബോ​​​ൾ ടീം ​​​അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും കോ​​​ച്ചു​​​മാ​​​രു​​​ടെ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.