വ​​സിം അ​​ക്ര​​ത്തെ വിമാനത്താവളത്തിൽ അ​​പ​​മാ​​നി​​ച്ചു
വ​​സിം അ​​ക്ര​​ത്തെ വിമാനത്താവളത്തിൽ അ​​പ​​മാ​​നി​​ച്ചു
Tuesday, July 23, 2019 11:16 PM IST
പാ​​ക്കി​​സ്ഥാ​​ൻ മു​​ൻ ക്രി​​ക്ക​​റ്റ് ക്യാ​​പ്റ്റ​​നും 1992ലെ ​​ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജേ​​താ​​വു​​മാ​​യ വ​​സിം അ​​ക്ര​​ത്തെ മാ​​ഞ്ച​​സ്റ്റ​​ർ എ​​യ​​ർ​​പോ​​ർ​​ട്ടി​​ൽ​​വ​​ച്ച് അ​​പ​​മാ​​നി​​ച്ച​​താ​​യി ആ​​രോ​​പ​​ണം. ട്വി​​റ്റ​​റി​​ലൂ​​ടെ അ​​ക്രം ത​​നി​​ക്കു നേ​​രി​​ട്ട അ​​പ​​മാ​​ത്തെ​​ക്കു​​റി​​ച്ച് ലോ​​ക​​ത്തെ അ​​റി​​യി​​ച്ചു. ഇ​​ൻ​​സു​​ലി​​ൻ പാ​​യ്ക്ക​​റ്റു​​മാ​​യി സാ​​ധാ​​ര​​ണ സ​​ഞ്ച​​രി​​ക്കാ​​റു​​ള്ള അ​​ക്ര​​ത്തോ​​ട് ഇ​​ൻ​​സു​​ലി​​ൻ ബാ​​ഗി​​ൽ​​നി​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത് പ്ലാ​​സ്റ്റി​​ക് ബാ​​ഗി​​ൽ ഉ​​പേ​​ക്ഷി​​ക്കാ​​ൻ മാ​​ഞ്ച​​സ്റ്റ​​ർ എ​​യ​​ർ​​പോ​​ർ​​ട്ട് അ​​ധി​​കൃ​​ത​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു.


താ​​ൻ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ യാ​​ത്ര ചെ​​യ്തി​​ട്ടു​​ള്ള ആ​​ളാ​​ണെ​​ന്നും ഇ​​ൻ​​സു​​ലി​​നു​​മാ​​യാ​​ണ് യാ​​ത്ര ചെ​​യ്യാ​​റു​​ള്ള​​തെ​​ന്നും മാ​​ഞ്ച​​സ്റ്റ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ നേ​​രി​​ട്ട​​ത​​ര​​ത്തി​​ൽ അ​​പ​​മാ​​ന​​വും വേ​​ദ​​ന​​യും മു​​ന്പ് ഒ​​രി​​ട​​ത്തു​​മു​​ണ്ടാ​​യി​​ട്ടി​​ല്ലെ​​ന്നും അ​​ക്രം ട്വീ​​റ്റ് ചെ​​യ്തു. പാ​​ക്കി​​സ്ഥാ​​നു​​വേ​​ണ്ടി 104 ടെ​​സ്റ്റി​​ൽ​​നി​​ന്ന് 414 വി​​ക്ക​​റ്റും 356 ഏ​​ക​​ദി​​ന​​ത്തി​​ൽ​​നി​​ന്ന് 502 വി​​ക്ക​​റ്റും അ​​ക്രം സ്വ​​ന്ത​​മാ​​ക്കി​​യിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.