ടെ​​സ്റ്റി​​ലും ലോ​​ക കി​​രീ​​ടം
ടെ​​സ്റ്റി​​ലും  ലോ​​ക കി​​രീ​​ടം
Tuesday, July 23, 2019 11:27 PM IST
ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലേ​​തു​​പോ​​ലെ ടെ​​സ്റ്റി​​ലും ഇ​​നി ലോ​​ക ചാ​​ന്പ്യ​ന്മാ​​രു​​ണ്ടാ​​കാ​​ൻ പോ​​കു​​ന്നു. ഓ​​ഗ​​സ്റ്റ് ഒ​​ന്ന് മു​​ത​​ൽ ര​​ണ്ടു വ​​ർ​​ഷം നീ​​ണ്ടുനി​​ൽ​​ക്കു​​ന്ന മ​​ത്സ​​ര​​ങ്ങ​​ൾ​​ക്ക് ശേ​​ഷ​​മാ​​കും ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ആ​​ദ്യ​​മാ​​യി ലോ​​ക​​ചാ​​ന്പ്യ​​നെ നി​​ർ​​ണ​​യി​​ക്കു​​ക.

ടെ​​സ്റ്റി​​നെ കൂ​​ടു​​ത​​ൽ ജ​​ന​​കീ​​യ​​മാ​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് തു​​ട​​ങ്ങാ​​ൻ ഐ​​സി​​സി തീ​​രു​​മാ​​നി​​ച്ച​​ത്. ഈ ​​ര​​ണ്ട് വ​​ർ​​ഷ​​ക്കാ​​ല​​യ​​ള​​വി​​ൽ ഓ​​രോ ടീ​​മും ആ​​റ് വീ​​തം പ​​ര​​ന്പ​​ര​​ക​​ൾ ക​​ളി​​ക്കും. മൂ​​ന്ന് പ​​ര​​ന്പ​​ര​​ക​​ൾ സ്വ​​ന്തം നാ​​ട്ടി​​ലും, മൂ​​ന്ന് എ​​ണ്ണം വി​​ദേ​​ശ​​ത്തു​​മാ​​ണ് ക​​ളി​​ക്കേ​​ണ്ട​​ത്. ഇ​​തി​​ൽനി​​ന്ന് പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലെ​​ത്തു​​ന്ന ര​​ണ്ട് ടീ​​മു​​ക​​ൾ 2021 ജൂ​​ണ്‍ ഏ​​ഴാം തീ​​യ​​തി ലോ​​ർ​​ഡ്സി​​ൽ ന​​ട​​ക്കു​​ന്ന ക​​ലാ​​ശ​​പ്പോ​​രാ​​ട്ട​​ത്തി​​ൽ ഏ​​റ്റു​​മു​​ട്ടും. ഈ ​​ഫൈ​​ന​​ൽ മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ലാ​​യാ​​ൽ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ മു​​ന്നി​​ലെ​​ത്തി​​യ ടീം ​​വി​​ജ​​യി​​ക​​ളാ​​വും.


പ​​ര​​ന്പ​​ര​​ക​​ളി​​ൽ എ​​ത്ര മ​​ത്സ​​ര​​ങ്ങ​​ൾ വേ​​ണ​​മെ​​ന്ന് അ​​താ​​ത് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡു​​ക​​ളാ​​ണ് തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. വി​​ൻ​​ഡീ​​സി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് പോ​​രാ​​ട്ടം തു​​ട​​ങ്ങു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക് (ഹോം), ​​ബം​​ഗ്ലാദേ​​ശ് (ഹോം), ​​ന്യൂ​​സി​​ല​​ൻ​​ഡ് (എ​​വേ), ഓ​​സ്ട്രേ​​ലി​​യ (എ​​വേ), ഇം​​ഗ്ല​ണ്ട് (ഹോം) ​​എ​​ന്നി​​വ​​യ്ക്കെ​​തി​​രേ​​യും ഇ​​ന്ത്യ ക​​ളി​​ക്കും.

ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോ​​യി​​ന്‍റ് ക്ര​​മം

ഒ​​രോ മ​​ത്സ​​ര​​ത്തി​​നും നല്കുന്ന പോയിന്‍റുകൾ

02 മ​​ത്സ​​ര പ​​ന്പ​​ര: ജ​​യം 60, ടൈ 30, ​​ഡ്രോ 20
03 മ​​ത്സ​​ര പ​​ര​​ന്പ​​ര: ജ​​യം 40, ടൈ 20, ​​ഡ്രോ 13
04 മ​​ത്സ​​ര പ​​ര​​ന്പ​​ര: ജ​​യം 30, ടൈ 15, ​​ഡ്രോ 10
05 മ​​ത്സ​​ര പ​​ര​​ന്പ​​ര: ജ​​യം 24, ടൈ 12, ​​ഡ്രോ 08
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.