ഐ​​സി​​സി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യും കോ​​ഹ്‌​ലി​​യും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ
ഐ​​സി​​സി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യും  കോ​​ഹ്‌​ലി​​യും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ
Tuesday, July 23, 2019 11:27 PM IST
ദു​​ബാ​​യ്/​​മും​​ബൈ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യ്ക്ക് മു​​ന്പ് പു​​റ​​ത്തു​​വ​​ന്ന ഐ​​സി​​സി ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യും ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​യും ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ നിലനിർത്തി. ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ​​വ​​ച്ച് 2-1നു പ​​ര​​ന്പ​​ര നേ​​ടി​​യ ഇ​​ന്ത്യ ടെ​​സ്റ്റി​​ൽ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി​​യ​​പ്പോ​​ൾ കോ​​ഹ്‌​ലി​​യും ത​​ല​​പ്പ​​ത്ത് തു​​ട​​രു​​ക​​യാ​​യി​​രു​​ന്നു.

922 റെ​​റ്റിം​​ഗ് പോ​​യി​​ന്‍റോടെയാ​​ണ് കോ​​ഹ്‌​ലി ​ടെ​​സ്റ്റ് ബാ​​റ്റ്സ്മാ​ന്മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള​​ത്. ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ക്യാ​​പ്റ്റ​​ൻ കെ​​യ്ൻ വി​​ല്യം​​സ​​ണ്‍ (913 പോ​​യി​​ന്‍റ്) ആ​​ണ് ര​​ണ്ടാ​​മ​​ത്. ഇ​​ന്ത്യ​​യു​​ടെ ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര (881 പോ​​യി​​ന്‍റ്) മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. ഓ​​സീ​​സ് താ​​ര​​മാ​​യ സ്റ്റീ​​വ് സ്മി​​ത്ത് (857 പോ​​യി​​ന്‍റ്), ന്യൂ​​സി​​ല​​ൻ​​ഡി​​ന്‍റെ ഹെ​​ൻ‌​റി ​നി​​ക്കോ​​ളാ​​സ് (778 പോ​​യി​​ന്‍റ്) എ​​ന്നി​​വ​​രാ​​ണ് നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.

ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ക്കു പി​​ന്നി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഇം​ഗ്ല​ണ്ട്, ഓ​​സ്ട്രേ​​ലി​​യ എ​​ന്നി​​വ​​യാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ച് സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള​​ത്. അ​​ടു​​ത്ത മാ​​സം 22 മു​​ത​​ലാ​​ണ് ഇ​​ന്ത്യ x വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ആ​​ദ്യ ടെ​​സ്റ്റ്.

അ​​ടു​​ത്ത മാ​​സം ഒ​​ന്നി​​ന് ആ​​ഷ​​സ് പ​​ര​​ന്പ​​ര​​യി​​ൽ ഓ​​സ്ട്രേ​​ലി​​യ​​യും ഇം​ഗ്ല​​ണ്ടും ഏ​​റ്റു​​മു​​ട്ടും. ഇ​​ന്ത്യ x വി​​ൻ​​ഡീ​​സ് പോ​​രാ​​ട്ടം ലോ​​ക ടെ​​സ്റ്റ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഭാ​​ഗ​​മാ​​ണ്.


ബൗ​​ളിം​​ഗി​​ൽ ര​​ണ്ട് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ ആ​​ദ്യ പ​​ത്തി​​ൽ ഉ​​ണ്ട്. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (ആ​​റ്), ആ​​ർ. അ​​ശ്വി​​ൻ (10) എ​​ന്നി​​വ​​രാ​​ണ​​ത്. ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ പാ​​റ്റ് ക​​മ്മി​​ൻ​​സ് ആ​​ണ് (878 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റ്) ബൗ​​ള​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത്. ഇം​​ഗ്ല​ണ്ടി​​ന്‍റെ ജ​​യിം​​സ് ആ​​ൻ​​ഡേ​​ഴ്സ​​ണ്‍, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ക​​ഗി​​സൊ റ​​ബാ​​ദ എ​​ന്നി​​വ​​രാ​​ണ് ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഇ​​ന്ത്യ​​ൻ പേ​​സ​​ർ ജ​​സ്പ്രീ​​ത് ബും​​റ 16-ാം സ്ഥാ​​ന​​ത്താ​​ണ്. മു​​ഹ​​മ്മ​​ദ് ഷാ​​മി 21-ാമ​​തും.

ബാ​​റ്റിം​​ഗി​​ൽ 15-ാം സ്ഥാ​​ന​​ത്തു​​ള്ള ഋ​​ഷ​​ഭ് പ​​ന്ത് ആ​​ണ് ആ​​ദ്യ 20ൽ ​​ഉ​​ള്ള ഇ​​ന്ത്യ​​യു​​ടെ മ​​റ്റൊ​​രു താ​​രം. ടെ​​സ്റ്റ് ഉ​​പ​​നാ​​യ​​ക​​നാ​​യ അ​​ജി​​ങ്ക്യ ര​​ഹാ​​നെ 21-ാം സ്ഥാ​​ന​​ത്താ​​ണ്.

ഓ​​ൾ റൗ​​ണ്ട​​ർ​​മാ​​രു​​ടെ പ​​ട്ടി​​ക​​യി​​ൽ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ ജേ​​സ​​ണ്‍ ഹോ​​ൾ​​ഡ​​ർ, ബം​​ഗ്ലാ​ദേ​​ശി​​ന്‍റെ ഷ​​ക്കീ​​ബ് അ​​ൽ ഹ​​സ​​ൻ എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ ര​​ണ്ട് റാ​​ങ്കി​​ൽ. ആ​​ർ. അ​​ശ്വി​​ൻ ആ​​റാ​​മ​​തും ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ 27-ാമ​​തു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.