ശ്രീ​​ശ​​ങ്ക​​റി​​നും ന​​യ​​ന​​യ്ക്കും സ്വ​​ർ​​ണം
ശ്രീ​​ശ​​ങ്ക​​റി​​നും ന​​യ​​ന​​യ്ക്കും സ്വ​​ർ​​ണം
Friday, August 16, 2019 11:42 PM IST
പ​​ട്യാ​​ല: ഇ​​ന്ത്യ​​ൻ ഗ്രാ​​ൻ​​പ്രീ അ​​ത്‌​ല​​റ്റി​​ക്സി​​ൽ ലോം​​ഗ് ജം​​പി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ മി​​ന്നും താ​​ര​​ങ്ങ​​ളാ​​യ എം. ​​ശ്രീ​​ശ​​ങ്ക​​റും ന​​യ​​ന ജ​​യിം​​സും സ്വ​​ർ​​ണ​​ത്തി​​ൽ മു​​ത്ത​​മി​​ട്ടു. സീ​​സ​​ണി​​ലെ മി​​ക​​ച്ച ദൂ​​രം​​ക​​ണ്ടെ​​ത്തി​​യാ​​ണ് ഇ​​വ​​ർ സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. പു​​രു​​ഷ വി​​ഭാ​​ഗം ഹ​​ർ​​ഡി​​ൽ​​സി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ ജി​​തി​​ൻ പോ​​ൾ (51.37 സെ​​ക്ക​​ൻ​​ഡ്) വെ​​ങ്ക​​ലം സ്വ​​ന്ത​​മാ​​ക്കി. ത​​മി​​ഴ്നാ​​ടി​​ന്‍റെ ടി. ​​സ​​ന്തോ​​ഷി​​നാ​​ണ് (50.95 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം.

പു​​രു​​ഷ വി​​ഭാ​​ഗം ലോം​​ഗ്ജം​​പി​​ൽ ആ​​ദ്യ ശ്ര​​മ​​ത്തി​​ൽ​​ത്ത​​ന്നെ എ​​ട്ട് മീ​​റ്റ​​ർ താ​​ണ്ടി​​യാ​​ണ് ശ്രീ​​ശ​​ങ്ക​​ർ സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് ലാ​​ൻ​​ഡ് ചെ​​യ്ത​​ത്. കാ​​റ്റി​​ന്‍റെ ആ​​നു​​കൂ​​ല്യം -01.90 ഉ​​ണ്ടാ​​യി​​രു​​ന്നു. ര​​ണ്ടും മൂ​​ന്നും ശ്ര​​മ​​ത്തി​​ൽ 7.95 മീ​​റ്റ​​ർ വീ​​തം ശ്രീ​​ശ​​ങ്ക​​ർ താ​​ണ്ടി. ക​​ർ​​ണാ​​ട​​ക​​യു​​ടെ സി​​ദ്ധാ​​ർ​​ഥ് നാ​​യി​​ക്ക് (7.56 മീ​​റ്റ​​ർ) വെ​​ങ്ക​​ല​​ത്തി​​ലെ​​ത്തി. മൂ​​ന്നാം ത​​വ​​ണ​​യാ​​ണ് എ​​ട്ട് മീ​​റ്റ​​ർ മാ​​ർ​​ക്ക് ശ്രീ​​ശ​​ങ്ക​​ർ കു​​റി​​ക്കു​​ന്ന​​ത്. ആ​​റ് മാ​​സ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് താ​​രം ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ മ​​ത്സ​​രി​​ക്കാ​​നി​​റ​​ങ്ങി​​യ​​ത്. ഭു​​വ​​നേ​​ശ്വ​​റി​​ൽ ന​​ട​​ന്ന നാ​​ഷ​​ണ​​ൽ ഓ​​പ്പ​​ണ്‍ അ​​ത്‌​ല​​റ്റി​​ക്സി​​ൽ 8.11, 8.20 മീ​​റ്റ​​റു​​ക​​ൾ ക​​ണ്ടെ​​ത്തി​​യ ശ്രീ​​ശ​​ങ്ക​​റി​​ന്‍റെ പേ​​രി​​ലാ​​ണ് ദേ​​ശീ​​യ റി​​ക്കാ​​ർ​​ഡ്. ലോ​​ക അ​​ണ്ട​​ർ 20യി​​ൽ ഒ​​ന്നാം റാ​​ങ്കു​​കാ​​ര​​നാ​​യ മ​​ല​​യാ​​ളി താ​​രം എ​​ഐ​​എ​​ഫ്എ​​ഫി​​ന്‍റെ 23-ാം റാ​​ങ്കു​​കാ​​ര​​നാ​​ണ്.


വ​​നി​​താ വി​​ഭാ​​ഗം ലോം​​ഗ്ജം​​പി​​ൽ 6.11 മീ​​റ്റ​​റോ​​ടെ​​യാ​​ണ് ന​​യ​​ന ജ​​യിം​​സ് സ്വ​​ർ​​ണ​​ത്തി​​ലേ​​ക്ക് പ​​റ​​ന്നി​​റ​​ങ്ങി​​യ​​ത്. ആ​​ദ്യ ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്നു ന​​യ​​ന ഈ ​​ദൂ​​രം ക​​ണ്ടെ​​ത്തി​​യ​​ത്. ര​​ണ്ടാം ശ്ര​​മ​​ത്തി​​ൽ 5.81ഉം ​​മൂ​​ന്നാം ശ്ര​​മ​​ത്തി​​ൽ 6.05ഉം ​​ആ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ന്‍റെ മ​​റീ​​ന ജോ​​ർ​​ജി​​നാ​​ണ് വെ​​ള്ളി. 5.95 മീ​​റ്റ​​റു​​മാ​​യാ​​ണ് മ​​റീ​​ന വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. മ​​റ്റൊ​​രു മ​​ല​​യാ​​ളി താ​​ര​​മാ​​യ ലി​​ക്സി ജോ​​സ​​ഫ് (5.51 മീ​​റ്റ​​ർ) നാ​​ലാം സ്ഥാ​​ന​​ത്താ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.