ജയമില്ലാതെ ചെൽസി
Monday, August 19, 2019 10:52 PM IST
ലണ്ടൻ: ഫ്രാങ്ക് ലംപാർഡിന്റെ പരിശീലനത്തിനു കീഴിൽ ആദ്യ ജയത്തിനായുള്ള ചെൽസിയുടെ കാത്തിരിപ്പ് നീളുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ചെൽസി 1-1ന് ലെസ്റ്റർ സിറ്റിയുമായി സമനില വഴങ്ങി. ആദ്യ മത്സരത്തിൽ ചെൽസി 0-4ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. യുവേഫ സൂപ്പർ കപ്പിൽ ലിവർപൂളിനോടും ചെൽസി തോറ്റു.
മുൻ താരമായ ലംപാർഡിന്റെ ശിക്ഷണത്തിനു കീഴിൽ നിറംമങ്ങിയ ചെൽസിയെയാണ് കാണുന്നത്. സൂപ്പർ താരം ഏഡൻ ഹസാർഡ് റയലിലേക്ക് ചേക്കേറിയതിന്റെ ക്ഷീണം നികത്താൻ ചെൽസിക്കു സാധിച്ചിട്ടില്ല.
സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏഴാം മിനിറ്റിൽ മാസണ് മൗണ്ടിലൂടെ ആതിഥേയരായ ചെൽസി മുന്നിൽ കടന്നു. എന്നാൽ, വിൽഫ്രഡ് എൻഡിഡിയിലൂടെ (67-ാം മിനിറ്റ്) ലെസ്റ്റർ ഒപ്പമെത്തി.