ബാസ്കറ്റ്: അസംപ്ഷനു കിരീടം
Wednesday, August 21, 2019 10:54 PM IST
ചങ്ങനാശേരി: അസംപ്ഷൻ കോളജ് സുവർണജൂബിലി മെമ്മോറിയൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് ബാസ്കറ്റ്ബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ അസംപ്ഷൻ വിജയിച്ചു. ഫൈനലിൽ സെന്റ് ജോസഫ് ഇരിങ്ങാലക്കുടയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 56-36.
ടൂർണമെന്റിലെ മികച്ച കളിക്കാരിയായി അസംപ്ഷന്റെ വി.ജെ. ജയലക്ഷ്മി, പ്രോമിസിംഗ് പ്ലെയറായി ജോമ ജിജോ എന്നിവരെ തെരഞ്ഞെടുത്തു.
സിസ്റ്റർ ട്രീസ മേരി മെമ്മോറിയൽ സൗത്ത് ഇന്ത്യ ഇന്റർ കൊളീജിയറ്റ് വോളീബോൾ ടൂർണമെന്റിന്റെ ആദ്യ സെമിയിൽ അസംപ്ഷൻ കോളജ് സെന്റ് തെരേസാസ് കോളജിനെ പരാജയപ്പെടുത്തി (25-17,25-18, 25-19). രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പികെആർ കോളജ് കോയന്പത്തൂർ, എസ്ആർഎം യൂണിവേഴ്സിറ്റി ചെന്നൈയെ പരാജയപ്പെടുത്തി.