പ്രീ സീസൺ ഉപേക്ഷിച്ച് ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തി
Thursday, September 12, 2019 11:11 PM IST
കൊച്ചി: യുഎഇയിലെ പ്രീ സീസണ് പരിശീലനം അവസാനിപ്പിച്ചു കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കൊച്ചിയിൽ തിരിച്ചെത്തി. പരിപാടിയുടെ പ്രമോട്ടറും സംഘാടകരുമായ മിച്ചി സ്പോർട്സ് കരാറിൽ വരുത്തിയ വീഴ്ചയെത്തുടർന്നാണ് യുഎഇ പര്യടനം ബ്ലാസ്റ്റേഴ്സ് അവസാനിപ്പിച്ചത്. ബുധനാഴ്ച രാത്രി എട്ടോടെ കൊച്ചി വിമാനത്താവളത്തിൽ തിരിച്ചെത്തിയ ടീമംഗങ്ങൾക്ക് ആരാധകർ സ്വീകരണം നൽകി. ഈ മാസം നാലിനാണു ബ്ലാസ്റ്റേഴ്സ് യുഎഇയിൽ എത്തിയത്. ഒരു മത്സരം മാത്രമാണു ടീമിന് അവിടെ കളിക്കാനായത്. ദിബാ അൽ ഫുജൈയ്റ ക്ലബ്ബായിരുന്നു എതിരാളികൾ.