രണ്ടാം റൗണ്ടിലും നിഹാൽ
Friday, September 13, 2019 11:47 PM IST
തൃശൂർ: റഷ്യയിൽ നടക്കുന്ന ചെസ് ലോകകപ്പിലെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിലും ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിനു ജയം. വെളുത്ത കരുക്കളുമായി കളിച്ച നിഹാൽ എതിരാളി അസർബൈജാന്റെ ഗ്രാൻഡ് മാസ്റ്റർ സഫർലി എൽ താജിനെയാണ് തോൽപിച്ചത്. 37 നീക്കത്തിലായിരുന്നു നിഹാലിന്റെ ജയം.
ഒന്നാം റൗണ്ടിലെ രണ്ടു മത്സരങ്ങളിലും പെറൂവിയൻ ഗ്രാൻഡ് മാസ്റ്റർ ജോർജ് കോറിയെ തോൽപ്പിച്ചാണ് നിഹാൽ രണ്ടാംറൗണ്ടിലെത്തിയിരുന്നത്. അരങ്ങേറ്റ ചെസ് ലോകകപ്പാണ് തൃശൂർ സ്വദേശിയായ നിഹാൽ സരിന്റേത്.