മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലിൽ കോ​ട്ട​യ​ത്തി​നു കി​രീ​ടം
മാ​സ്റ്റേ​ഴ്സ് നീ​ന്ത​ലിൽ  കോ​ട്ട​യ​ത്തി​നു കി​രീ​ടം
Monday, September 23, 2019 12:55 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: മാ​​​ങ്ങാ​​​ട്ടു​​​പ​​​റ​​​മ്പ് കെ​​​എ​​​പി നാ​​​ലാം ബ​​​റ്റാ​​​ലി​​​യ​​​ൻ നീ​​​ന്ത​​​ൽ​​​ക്കു​​​ള​​​ത്തി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന മാ​​​സ്റ്റേ​​​ഴ്സ് നീ​​​ന്ത​​​ൽ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കോ​​​ട്ട​​​യം ജി​​​ല്ല ഓ​​​വ​​​റോ​​​ൾ കി​​​രീ​​​ടം നേ​​​ടി. 13 വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ന്ന മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 763 പോ​​​യി​​​ന്‍റ് നേ​​​ടി​​​യാ​​​ണ് കോ​​​ട്ട​​​യം ഒ​​​ന്നാം​​​സ്ഥാ​​​നം നേ​​​ടി​​​യ​​​ത്. 664 പോ​​​യി​​​ന്‍റു​​​മാ​​​യി തൃ​​​ശൂ​​​ർ ര​​​ണ്ടാം സ്ഥാ​​​ന​​​വും 254 പോ​​​യി​​​ന്‍റ് നേ​​​ടി ക​​​ണ്ണൂ​​​ർ മൂ​​​ന്നാം സ്ഥാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. 25 മു​​​ത​​​ൽ 85 വ​​​യ​​​സ് വ​​​രെ​​​യു​​​ള്ള​​​വ​​​ർ വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ മാ​​​റ്റു​​​ര​​​ച്ചു. ര​​​ണ്ടു​​​ദി​​​വ​​​സ​​​മാ​​​യി ന​​​ട​​​ന്ന മ​​​ത്‌​​​സ​​​ര​​​ത്തി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൂ​​റ്റ​​മ്പ​​തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


വി​​​ജ​​​യി​​​ക​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​ർ 18 മു​​​ത​​​ൽ 20 വ​​​രെ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ല​​​ക്നോ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ ചാ​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​​ക്കും. സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​എ​​​പി നാ​​​ലാം ബ​​​റ്റാ​​​ലി​​​യ​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ഡോ. ​​​എ. ശ്രീ​​​നി​​​വാ​​​സ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക്അ​​​ദ്ദേ​​​ഹം ട്രോ​​​ഫി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു. പി.​​​പി. സു​​​ധീ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മാ​​​ത്യു ജോ​​​സ​​​ഫ്, എം.​​​ടി.​​​പി. ഫു​​​ദ്ദീ​​​ൻ, കെ.​​​പി. മോ​​​ഹ​​​ന​​​ൻ, പി.​​​പി. മു​​​ഹ​​​മ്മ​​​ദ​​​ലി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.