നീന്തൽ, വാട്ടർപോളോ ചാന്പ്യൻഷിപ്പ് എംഎ കോളജിൽ
Wednesday, October 9, 2019 11:17 PM IST
കോതമംഗലം: എംജി യൂണിവേഴ്സിറ്റിയുടെ നീന്തൽ, വാട്ടർപോളോ ചാന്പ്യൻഷിപ്പ് കോതമംഗലം എംഎ കോളജിൽ ആരംഭിച്ചു. തുടർച്ചയായ ഏതാനും വർഷങ്ങളായി ചാന്പ്യൻഷിപ്പിന് ആതിഥ്യമരുളുന്നതിന് കോതമംഗലത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. പുരുഷ, വനിതാ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം സാഫ് ഗെയിംസിലെ ഇന്ത്യയുടെ മെഡൽ ജേതാവ് ആന്റണി മണമേൽ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അധ്യക്ഷത വഹിച്ചു. ചാന്പ്യൻഷിപ്പ് ഇന്ന് സമാപിക്കും.