ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ
ജോ​​ക്കോ​​വി​​ച്ച്, ഫെ​​ഡ​​റ​​ർ ക്വാ​​ർ​​ട്ട​​റി​​ൽ
Friday, October 11, 2019 12:07 AM IST
ഷാ​​ങ്ഹാ​​യ് മാ​​സ്റ്റേ​​ഴ്സ് ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചും റോ​​ജ​​ർ ഫെ​​ഡ​​റ​​റും ക്വാ​​ർ​​ട്ട​​റി​​ൽ. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ ജോ​​ണ്‍ ഇ​​സ്ന​​റി​​നെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ ക്വാ​​ർ​​ട്ട​​ർ പ്ര​​വേ​​ശ​​നം. 74 മി​​നി​​റ്റ് നീ​​ണ്ട പോ​​രാ​​ട്ട​​ത്തി​​ൽ 7-5, 6-3നാ​​യി​​രു​​ന്നു ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ ജ​​യം. ക്വാ​​ർ​​ട്ട​​റി​​ൽ ഗ്രീ​​സി​​ന്‍റെ സ്റ്റെ​​ഫാ​​നോ​​സ് സി​​റ്റ്സി​​പാ​​സാ​​ണ് ജോ​​ക്കോ​​വി​​ച്ചി​​ന്‍റെ എ​​തി​​രാ​​ളി.


ര​​ണ്ടാം സീ​​ഡാ​​യ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ഡേ​​വി​​ഡ് ഗോ​​ഫി​​നെ​​യാ​​ണ് പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ മ​​റി​​ക​​ട​​ന്ന​​ത്. 7-6 (9-7), 6-4നാ​​യി​​രു​​ന്നു ഫെ​​ഡ​​റ​​റി​​ന്‍റെ ജ​​യം. റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌വ​​ദേ​​വ്, ഇ​​റ്റ​​ലി​​യു​​ടെ ഫാ​​ബി​​യോ ഫോ​​ഗ്‌​നി​​നി എ​​ന്നി​​വ​​രും ക്വാ​​ർ​​ട്ട​​റി​​ൽ ക​​ട​​ന്നി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.