ഐഎസ്എൽ ടിക്കറ്റ് വിൽപ്പന
Saturday, October 12, 2019 12:10 AM IST
കൊച്ചി: ഐഎസ്എൽ ആറാം സീസണിൽ കൊച്ചിയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ രണ്ട് കളികൾക്കായുള്ള ടിക്കറ്റുകളുടെയും ആരാധകർക്കായുള്ള ജഴ്സികളുടെയും വിൽപ്പന ആരംഭിച്ചു. ടിക്കറ്റുകൾ ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഗാലറികൾക്ക് 250 രൂപ മുതൽ 850 വരെയും വിഐപി ടിക്കറ്റുകൾക്ക് 2000 രൂപ വരെയാണ് നിരക്ക്.