മഞ്ജു റാണിക്കു വെള്ളി
Monday, October 14, 2019 12:09 AM IST
ഉലൻ ഉദെ (റഷ്യ): ലോക വനിതാ ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ സുവർണ മോഹങ്ങൾക്കുമേൽ വെള്ളിടി. സ്വർണ പ്രതീക്ഷയായിരുന്നു ഇന്ത്യയുടെ മഞ്ജു റാണി 48 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ പരാജയപ്പെട്ട് വെള്ളിയിലൊതുങ്ങി.
അരങ്ങേറ്റ ലോക ചാന്പ്യൻഷിപ്പിൽ ഫൈനലിലെത്തി ചരിത്രനേട്ടം സ്വന്തമാക്കിയെങ്കിലും സ്വർണം നേടാനായില്ല. രണ്ടാം സീഡായ റഷ്യയുടെ എക്തെറീന പാൽചേവയാണ് ആറാം സീഡായ മഞ്ജുവിനെ ഫൈനലിൽ കീഴടക്കിയത്. സ്കോർ: 4-1. ഈ ലോകചാന്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ഏക ഇന്ത്യൻ വനിതാ താരമാണ് പത്തൊന്‍പതുകാരിയായ മഞ്ജു റാണി.