സിബിഎസ്ഇ ബാസ്കറ്റ് തുടങ്ങി
Wednesday, October 16, 2019 11:50 PM IST
ശ്രീകണ്ഠപുരം: സംസ്ഥാന സിബിഎസ്ഇ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തുടക്കമായി. ഇന്നലെ നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ അണ്ടർ17 ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം അസീസി വിദ്യാനികേതൻ കോട്ടയം മരിയൻ സീനിയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി.
സ്കോർ: 52-41. ഗിരിനഗർ ഭാവൻസ് വിദ്യാമന്ദിർ ആലപ്പുഴ സെന്റ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിനെയും വൈറ്റില ടിഒസിഎച്ച് എളമക്കര ഭാവൻസ് വിദ്യാമന്ദിറിനെയും ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇരിട്ടി സിഎംഐ ക്രൈസ്റ്റ് സ്കൂളിനെയും പരാജയപ്പെടുത്തി.
അണ്ടർ19 ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീകണ്ഠപുരം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ മന്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്കൂളിനെ 42-13നു പരാജയപ്പെടുത്തി. ആലപ്പുഴ ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ തിരുവനന്തപുരം നവജീവൻ ബഥനി വിദ്യാലയത്തെയും കൊച്ചി നേവി ചിൽഡ്രൻസ് സ്കൂൾ കൊച്ചി എസ്ബിഒഎ പബ്ലിക് സ്കൂളിനെയും മറികടന്നു.