ഗെയിംസ്: തൃശൂരിന് കിരീടം
Friday, October 18, 2019 11:32 PM IST
കണ്ണൂർ: നോർത്ത് സോൺ സ്കൂൾ ഗെയിംസിൽ തൃശൂർ ജില്ലയ്ക്ക് കിരീടം. ഇന്നലെ കണ്ണൂരിൽ സമാപിച്ച വിവിധ മത്സരങ്ങളിൽ 10 സ്വർണവും അഞ്ച് വെള്ളിയും 11 വെങ്കലവുമായി 152 പോയിന്റോടെയാണ് തൃശൂർ ജേതാക്കളായത്. ഏഴ് സ്വർണവും 10 വെള്ളിയും എട്ട് വെങ്കലവുമായി 146 പോയിന്റുള്ള പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 137 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തെത്തി. 10 സ്വർണവും എട്ട് വെള്ളിയും നാല് വെങ്കലവുമാണ് ആതിഥേയർ സ്വന്തമാക്കിയത്.