വാരിയേഴ്സ് പികെഎൽ ചാന്പ്യൻ
Monday, October 21, 2019 12:28 AM IST
ഏഴാമത് പ്രൊ കബഡി ലീഗ് (പികെഎൽ) കിരീടം ബംഗാൾ വാരിയേഴ്സിന്. ഫൈനലിൽ ഡബാംഗ് ഡൽഹിയെയാണ് വാരിയേഴ്സ് കീഴടക്കിയത്. വാശിയേറിയ പോരാട്ടത്തിൽ 39-34നായിരുന്നു ബംഗാൾ ടീമിന്റെ ജയം.
വാരിയേഴ്സിനായി ഇസ്മയിൽ നബി ബാഖ്ഷ് റൈഡിലൂടെ ഒന്‍പതും ടാക്കിളിലൂടെ ഒരു പോയിന്റുമടക്കം 10 പോയിന്റ് നേടി. ബംഗാൾ വാരിയേഴ്സിന്റെ പ്രഥമ പികെഎൽ കിരീടമാണ്. വാരിയേഴ്സും ഡബാംഗ് ഡൽഹിയും ആദ്യമായാണ് ഫൈനലിൽ എത്തിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും 17-17ൽ തുല്യതയിലായിരുന്നു. ഡൽഹിക്കായി നവീൻ കുമാർ 18 റൈഡ് പോയിന്റ് നേടിയെങ്കിലും ഫലമുണ്ടായില്ല.