അശ്വിൻ, അഗർവാൾ വിജയ് ഹസാരെയ്ക്ക്
Tuesday, October 22, 2019 11:57 PM IST
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പരയിലെ നിർണായക താരങ്ങളായ ഇന്ത്യയുടെ ഓപ്പണർ മായങ്ക് അഗർവാളും സ്പിന്നർ ആർ. അശ്വിനും വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് സെമിയിൽ കളിക്കും. ഇന്ത്യക്കായി പരന്പര നേടി 24 മണിക്കൂറിനുള്ളിലാണ് ഇവർ ഇന്ന് നടക്കുന്ന സെമി പോരാട്ടങ്ങളിൽ ഇറങ്ങുന്നത്.
അശ്വിൻ തമിഴ്നാടിനായാണ് ഇറങ്ങുന്നത്. പാർഥിവ് പട്ടേൽ നയിക്കുന്ന ഗുജറാത്ത് ആണ് തമിഴ്നാടിന്റെ സെമി എതിരാളി. മായങ്ക് കർണാടകയ്ക്കുവേണ്ടി ഛത്തീസ്ഗഡിനെതിരേയും ഇറങ്ങും. കർണാടക x ഛത്തീസ്ഗഡ് മത്സരം എം. ചിദംബരം സ്റ്റേഡിയത്തിലാണ്. തമിഴ്നാട് x ഗുജറാത്ത് പോരാട്ടം ജസ്റ്റ് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ നടക്കും.