ഖേ​ലോ ഇ​ന്ത്യ യൂ​ത്ത് ഗെ​യിം​സ് കേ​ര​ള ടീം ​സെ​ല​ക്‌​ഷ​ൻ
Tuesday, October 22, 2019 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2020 ജ​​​നു​​​വ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഖേ​​​ലോ ഇ​​​ന്ത്യ യൂ​​​ത്ത് ഗെ​​​യിം​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള അ​​​ണ്ട​​​ർ 17, അ​​​ണ്ട​​​ർ 21 ടീ​​​മു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള സെ​​​ല​​​ക്‌​​​ഷ​​​ൻ ട്ര​​​യ​​​ൽ​​​സ് ഒ​​​ക്‌​​​ടോ​​​ബ​​​ർ 26, 28, 29, 30 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.

ഫു​​​ട്‌​​​ബോ​​​ൾ (അ​​​ണ്ട​​​ർ 17-ആ​​​ൺ), ക​​​ബ​​​ഡി (അ​​​ണ്ട​​​ർ 17-ആ​​​ൺ), ഖോ​​​ഖോ(​​​അ​​​ണ്ട​​​ർ 17-ആ​​​ൺ, പെ​​​ൺ, അ​​​ണ്ട​​​ർ 21- ആ​​​ൺ, പെ​​​ൺ), ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ൾ (അ​​​ണ്ട​​​ർ 17- ആ​​​ൺ, പെ​​​ൺ, അ​​​ണ്ട​​​ർ 21- ആ​​​ൺ, പെ​​​ൺ) എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ് സെ​​​ല​​​ക്‌​​​ഷ​​​ൻ. ഫു​​​ട്‌​​​ബോ​​​ൾ സെ​​​ല​​​ക്‌​​​ഷ​​​ൻ 26ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ക​​​ബ​​​ഡി സെ​​​ല​​​ക്‌​​​ഷ​​​ൻ 28ന് ​​​ആ​​​റ്റി​​​ങ്ങ​​​ൽ ശ്രീ​​​പാ​​​ദം സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ൾ സെ​​​ല​​​ക്‌​​​ഷ​​​ൻ 29 (അ​​​ണ്ട​​​ർ 17- ആ​​​ൺ, പെ​​​ൺ), 30 (അ​​​ണ്ട​​​ർ 21- ആ​​​ൺ, പെ​​​ൺ) തി​​​യ​​​തി​​​ക​​​ളി​​​ൽ കോ​​​ട്ട​​​യം നാ​​​ഗ​​​മ്പ​​​ടം ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ക്കും. 2003 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നു ശേ​​​ഷം ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​ണ്ട​​​ർ 17 സെ​​​ല​​​ക്‌​​​ഷ​​​നി​​​ലും 1999 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് ശേ​​​ഷം ജ​​​നി​​​ച്ച​​​വ​​​ർ​​​ക്ക് അ​​​ണ്ട​​​ർ 21 സെ​​​ല​​​ക്‌​​​ഷ​​​നി​​​ലും പ​​​ങ്കെ​​​ടു​​​ക്കാം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ ജ​​​ന​​​ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, സ്‌​​​കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ദേ​​​ശീ​​​യ അ​​​ന്ത​​​ർ ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​യു​​​ടെ രേ​​​ഖ​​​ക​​​ൾ ര​​​ണ്ട് സ്റ്റാ​​​മ്പ് സൈ​​​സ് ഫോ​​​ട്ടോ എ​​​ന്നി​​​വ​​​യോ​​​ടൊ​​​പ്പം രാ​​​വി​​​ലെ എ​​​ട്ടി​​​ന് സെ​​​ല​​​ക്‌​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​വ​​​ണം. വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-02326644
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.