ജയത്തുടക്കത്തോടെ ജം​​ഷ​​ഡ്പു​​ർ
Tuesday, October 22, 2019 11:57 PM IST
ജം​​ഷ​​ഡ്പു​​ർ: 2019-20 സീ​​സ​​ണ്‍ ഐ​​എ​​സ്എ​​ലി​​ൽ ജം​​ഷ​​ഡ്പു​​ർ എ​​ഫ്സി​​ക്കു വി​​ജ​​യ​​ത്തു​​ട​​ക്കം. സ്വ​​ന്തം മൈ​​താ​​ന​​ത്ത് ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ജം​​ഷ​​ഡ്പു​​ർ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് ഒ​​ഡി​​ഷ എ​​ഫ്സി​​യെ കീ​​ഴ​​ട​​ക്കി. ഡ​​ൽ​​ഹി ഡൈ​​നാ​​മോ​​സാ​​ണ് ഒ​​ഡി​​ഷ എ​​ഫ്സി​​യാ​​യി ഈ ​​സീ​​സ​​ണി​​ൽ ഇ​​റ​​ങ്ങു​​ന്ന​​ത്.

16-ാം മി​​നി​​റ്റി​​ൽ ല​​ഭി​​ച്ച സെ​​ൽ​​ഫ് ഗോ​​ളാ​​ണ് ജം​​ഷ​​ഡ്പു​​രി​​ന്‍റെ വി​​ജ​​യ​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​മാ​​യ​​ത്. റാ​​ണ ഖ​​രാ​​മി​​യു​​ടെ വ​​ക​​യാ​​യി​​രു​​ന്നു ഒ​​ഡീ​​ഷ സെ​​ൽ​​ഫ് ഗോ​​ൾ സ​​മ്മാ​​നി​​ച്ച​​ത്. എ​​ന്നാ​​ൽ, 40-ാം മി​​നി​​റ്റി​​ൽ അ​​രി​​ഡാ​​നെ സാ​​ന്‍റാ​​ന ഒ​​ഡീ​​ഷ​​യെ ഒ​​പ്പ​​മെ​​ത്തി​​ച്ചു. എ​​ന്നാ​​ൽ, 85-ാം മി​​നി​​റ്റി​​ൽ സെ​​ർ​​ജ്യോ കാ​​സ്ട്രെ​​ൽ ആ​​തി​​ഥേ​​യ​​രു​​ടെ ജ​​യം കു​​റി​​ച്ച ഗോ​​ൾ നേ​​ടി. മ​​ത്സ​​ര​​ത്തി​​ന്‍റെ 35-ാം മി​​നി​​റ്റി​​ൽ ബി​​കാ​​ഷ് ജ​​യ്റു ചു​​വ​​പ്പ് കാ​​ർ​​ഡ് ക​​ണ്ട് പു​​റ​​ത്താ​​യ​​തോ​​ടെ ജം​​ഷ​​ഡ്പു​​ർ 10 പേ​​രാ​​യി ചു​​രു​​ങ്ങി​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.