റാ​​ങ്കിം​​ഗ്: രോ​​ഹി​​ത്തിനു നേട്ടം
റാ​​ങ്കിം​​ഗ്: രോ​​ഹി​​ത്തിനു നേട്ടം
Wednesday, October 23, 2019 11:36 PM IST
ദു​​ബാ​​യ്: ഐ​​സി​​സി റാ​​ങ്കിം​​ഗി​​ൽ ച​​രി​​ത്ര​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി ഇ​​ന്ത്യ​​യു​​ടെ ഓ​​പ്പ​​ണ​​ർ രോ​​ഹി​​ത് ശ​​ർ​​മ. ടെ​​സ്റ്റ്, ഏ​​ക​​ദി​​നം, ട്വ​​ന്‍റി-20 ലോ​​ക റാ​​ങ്കിം​​ഗി​​ൽ ആ​​ദ്യ 10നു​​ള്ളി​​ൽ എ​​ത്തു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ൻ ബാ​​റ്റ്സ്മാ​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡ് രോ​​ഹി​​ത്തി​​നെ തേ​​ടി​​യെ​​ത്തി. വി​​രാ​​ട് കോ​​ഹ്‌ലി, ഗൗ​​തം ഗം​​ഭീ​​ർ എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ടെ​​സ്റ്റ് ബാ​​റ്റ്സ്മാന്മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ 10-ാം സ്ഥാ​​ന​​ത്തേ​​ക്ക് എ​​ത്തി​​യ​​തോ​​ടെ​​യാ​​ണി​​ത്. ടെ​​സ്റ്റി​​ൽ രോ​​ഹി​​ത്തി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച റാ​​ങ്കിം​​ഗാ​​ണ്.


ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി (ര​​ണ്ട്), ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര (നാ​​ല്), അ​​ജി​​ങ്ക്യ ര​​ഹാ​​നെ (അ​​ഞ്ച്) എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം രോ​​ഹി​​തും ആ​​ദ്യ പ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.