ക്യാപ്റ്റൻസി വീതംവയ്ക്കില്ല
Wednesday, October 23, 2019 11:36 PM IST
ഇംഗ്ലീഷ് ഏകദിന ലോകകപ്പിനു പിന്നാലെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻസി രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കുമായി വീതംവയ്ക്കണമെന്ന വാദത്തെ തള്ളി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യൻ ടീം ലോകത്തിലെ മികച്ച ടീമായി വിജയങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇത്തരം കാര്യങ്ങൾ ഉയരുന്നതേയില്ല. ക്യാപ്റ്റൻ എന്ന നിലയിൽ കോഹ്ലി ടീമിന്റെ ജയത്തിനാണ് പ്രാധാന്യം കൽപ്പിക്കുന്നത്. അതിനായി അദ്ദേഹത്തെ പൂർണമായി സഹായിക്കും. പ്രകടനത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ആർക്കും ടീമിൽ ഇടം ലഭിക്കില്ല. കോഹ്ലി ഇന്ത്യൻ ക്രിക്കറ്റിലെ സുപ്രധാനപ്പെട്ട താരമാണ്- ഗാംഗുലി പറഞ്ഞു.