വാർണറുടെ മകളുടെ ഹീറോ കോഹ്ലി!
Monday, November 11, 2019 12:12 AM IST
പന്തു ചുരണ്ടലിനെത്തുടർന്നുള്ള വിലക്കിനുശേഷം തിരിച്ചെത്തി മികച്ച ഫോം തുടരുന്ന ഓസീസ് താരം ഡേവിഡ് വാർണറുടെ മകളുടെ ഹീറോ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. വാർണറുടെ ഭാര്യ കാൻഡിസ് വാർണർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയിൽ മൂന്നു വയസുകാരി മകൾ ഇൻഡി തന്നെയാണ് താൻ കോഹ്ലിയുടെ ആരാധികയാണെന്ന് സമ്മതിക്കുന്നത്.
പ്ലാസ്റ്റിക് ബാറ്റുകൊണ്ട് ഇൻഡി ക്രിക്കറ്റ് കളിക്കുന്നതിന്റെ വീഡിയോയിൽ പന്ത് അടിച്ചകറ്റുന്പോൾ അവൾ പറയുന്നത് ഐ ആം വിരാട് കോഹ്ലി എന്നാണ്. ഒരുപാട് സമയം ഇന്ത്യയിൽ ചെലവിട്ട മകൾക്ക് കോഹ്ലിയെ പോലെയാകണം എന്ന കുറിപ്പോടെയാണ് കാൻഡിസ് വീഡിയോ പങ്കുവച്ചത്. മകൾ അച്ഛനെപ്പോലെയാണെന്ന് പറഞ്ഞ് മറ്റൊരു വീഡിയോയും പിന്നാലെ കാൻഡിസ് പങ്കുവച്ചു.